Woman found dead | 'അമ്മയെ കൊന്ന ശേഷം യുവാവ് ട്രെയിനിന് മുന്നില്‍ ചാടി'; രക്ഷപ്പെടുത്തി പൊലീസ്
Jul 10, 2022, 12:22 IST
മുംബൈ: (www.kvartha.com) അമ്മയെ കൊന്ന ശേഷം ട്രെയിനിന് മുന്നില്‍ ചാടിയ യുവാവിനെ രക്ഷപ്പെടുത്തിയതായി പൊലീസ്. സബര്‍ബന്‍ മുളുണ്ടിലെ ഫ്‌ളാറ്റില്‍ ശനിയാഴ്ചയാണ് സംഭവം.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
സ്വത്ത് പ്രശ്‌നത്തെ തുടര്‍ന്ന് വിഷാദത്തിലായ ജയേഷ് പഞ്ചാല്‍ (21) ആണ് സബര്‍ബന്‍ മുളുണ്ടിലെ ഫ്‌ളാറ്റില്‍ വെച്ച് അമ്മ ഛായ പഞ്ചലിനെ (46 ) കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കൃത്യത്തിന് ശേഷം ജയേഷ് പഞ്ചാല്‍ മുളുണ്ട് റെയില്‍വേ സ്റ്റേഷനില്‍ ലോകല്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചെങ്കിലും റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി.
വര്‍ധമാന്‍ നഗറിലെ ഒരു ഹൗസിംഗ് സൊസൈറ്റിയിലെ അയല്‍വാസികള്‍ ഫ് ളാറ്റിന് പുറത്ത് രക്തക്കറ കണ്ട് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസ് ഫ്ളാറ്റില്‍ പ്രവേശിച്ചപ്പോള്‍, ഛായ പഞ്ചലിനെ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഗുജറാതി ഭാഷയില്‍ എഴുതിയ കുറിപ്പും കത്തിയും ഇവിടെ നിന്നും പൊലീസ് കണ്ടെടുത്തു. തുടര്‍ന്ന് പൊലീസ് മരിച്ച സ്ത്രീയുടെ ഭര്‍ത്താവിനെ വിളിച്ചു. അയാള്‍ കുറിപ്പ് പരിഭാഷപ്പെടുത്തി, 'സ്വത്ത് പ്രശ്‌നത്തില്‍ വിഷാദത്തിലായതിനാല്‍ മകന്‍ അമ്മയെ കൊന്നെന്നാണ് അതില്‍ പറഞ്ഞിരുന്നത്.'
സംഭവത്തില്‍ മകനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും കൊലപാതകത്തിന് കേസെടുക്കുകയും ചെയ്തു.
Keywords: Woman found dead in flat, Mumbai, News, Police, Suicide Attempt, Hospital, Dead Body, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.