Found Dead | 'കുട്ടികളില്ലാത്തതിനെ ചൊല്ലി കുടുംബാംഗങ്ങളില്‍നിന്ന് നിരന്തരം കുത്തുവാക്കുകള്‍ കേള്‍ക്കേണ്ടിവന്ന യുവതി മരിച്ചനിലയില്‍'; ബന്ധു കസ്റ്റഡിയില്‍
Jul 30, 2023, 18:56 IST
ചണ്ഡിഗഡ്: (www.kvartha.com) കുട്ടികളില്ലാത്തതിനെ ചൊല്ലി കുടുംബാംഗങ്ങളില്‍നിന്നു നിരന്തരം കുത്തുവാക്കുകള്‍ കേള്‍ക്കേണ്ടിവന്ന യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. പഞ്ചാബിലെ തല്‍വാരയിലെ സാത്‌വയിലാണു സംഭവം. 43 വയസ്സുകാരിയെയാണു വീട്ടിലെ സീലിങ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ചയാണ് സംഭവം.
കുട്ടികളില്ലാത്തതില്‍ യുവതിക്ക് മനോവിഷമം ഉണ്ടായിരുന്നുവെന്നും ഇക്കാര്യത്തെ ചൊല്ലി ഒരു ബന്ധു നിരന്തരം ആക്ഷേപിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു. സംഭവ ദിവസവും ഇക്കാര്യത്തെ ചൊല്ലി ബന്ധു യുവതിക്ക് മനോവിഷമം ഉണ്ടാക്കിയിരുന്നുവെന്നും ഇത് കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിലാണ് യുവതിയെ മരിച്ചനിലയില്‍ കാണപ്പെട്ടതെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ യുവതിയുടെ മൂത്ത സഹോദരിയുടെ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
Keywords: Woman Found Dead In House, Punjab, News, Dead Body, Found, Police, Custody, Allegation, Family, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.