അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് പ്രതിരോധ വകുപ്പില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥന്‍ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്ന് പൊലീസ്; പ്രതി അറസ്റ്റില്‍
Apr 11, 2022, 22:02 IST
കൊല്‍കത: (www.kvartha.com 11.04.2022) അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് പ്രതിരോധ വകുപ്പില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥന്‍ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്ന് പൊലീസ് . പ്രതിയെ പൊലീസ് അറസ്റ്റുചെയ്തു. പാല്‍ട-ബാരക്പൂര്‍ എയര്‍ഫോഴ്സ് ക്യാംപില്‍ ജോലി ചെയ്യുകയാണ് പ്രതി.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
അമര്‍ ലാല്‍ ചൗധരി (42) എന്ന ഉദ്യോഗസ്ഥനെയാണ് ശനിയാഴ്ച ജവഹര്‍ കോളനിയിലെ വാടക വീട്ടില്‍ നിന്നും ഭാര്യയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. ഭാര്യ രഞ്ജന ദേവിയെ (35) ആണ് ഇയാള്‍ കൊലപ്പെടുത്തിയത്. കിടപ്പുമുറിയില്‍ കഴുത്തും കൈതണ്ടയും മുറിഞ്ഞ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയിലായിരുന്നു യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
ആദ്യം കുറ്റം നിഷേധിച്ച പ്രതി സംഭവ ദിവസം താന്‍ പ്രായപൂര്‍ത്തിയാകാത്ത എട്ടും മൂന്നും വയസ് പ്രായമുള്ള പെണ്‍മക്കളുമായി പാര്‍കിലേക്ക് പോയതാണെന്നും വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന ഭാര്യയെ കണ്ട് ഞെട്ടിപ്പോയെന്നുമാണ് മൊഴി നല്‍കിയത്.
എന്നാല്‍ പിന്നീട് മൂത്ത മകളെ ചോദ്യം ചെയ്തപ്പോഴാണ് പ്രതി വീട്ടില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പ് ഭാര്യയുമായി വഴക്കിട്ടിരുന്നുവെന്ന് അറിയുന്നത്. അതുകൊണ്ടുതന്നെ പാര്‍കിലേക്ക് പോകുന്നതിന് മുമ്പ് പ്രതി കുറ്റകൃത്യം നടത്തിയിരുന്നുവെന്ന് സംശയിക്കുന്നു. അന്വേഷണത്തിനിടെ, ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് പ്രതി മര്‍ദിക്കാറുണ്ടായിരുന്നുവെന്നും കണ്ടെത്തി.
കുടുംബവഴക്കാണോ കൊലപാതകത്തിന് കാരണമായതെന്ന കാര്യവും അന്വേഷിച്ചുവരികയാണെന്നും ബാരക് പൂര്‍ കമിഷണറേറ്റിലെ നോര്‍ത് സോണ്‍ ഡിസിപി ശ്രീഹരി പാണ്ഡെ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 13 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
Keywords: Woman Found Dead in House, Kolkata, News, Murder, Arrested, Police, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.