പഠിക്കാന്‍ നിര്‍ബന്ധിക്കുകയും സമ്മര്‍ദം ചെലുത്തുകയും ചെയ്തു; 15കാരി അമ്മയെ ശ്വാസം മുട്ടിച്ചുകൊന്നതായി പൊലീസ്
Aug 10, 2021, 13:09 IST
നവി മുംബൈ: (www.kvartha.com 10.08.2021) തുടര്‍ച്ചയായി പഠിക്കാന്‍ നിര്‍ബന്ധിക്കുകയും സമ്മര്‍ദം ചെലുത്തുകയും ചെയ്തതിനെ തുടര്‍ന്ന് പതിനഞ്ചുകാരി അമ്മയെ ശ്വാസംമുട്ടിച്ചു കൊന്നു. നീറ്റ് പരീക്ഷയ്ക്ക് പഠിക്കാനാണ് കുട്ടിയെ അമ്മ നിര്‍ബന്ധിച്ചിരുന്നത്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനേയും എതിര്‍ത്തു.
പെണ്‍കുട്ടിയെ ഒരു ഡോക്ടറാക്കണമെന്നായിരുന്നു കുടുംബത്തിന്റെ ആഗ്രഹം. ഇതേതുടര്‍ന്ന് നീറ്റ് ക്ലാസില്‍ ചേര്‍ക്കുകയും ചെയ്തു. ജൂലൈ 27 ന്, അച്ഛന്‍ ഫോണില്‍ കളിച്ചതിന് അവളെ ശകാരിച്ചു, തുടര്‍ന്ന് അവള്‍ വീട്ടില്‍ നിന്നും പിണങ്ങി പോവുകയും അടുത്തുള്ള അമ്മാവന്റെ വീട്ടില്‍ താമസം തുടങ്ങുകയും ചെയ്തു. തുടര്‍ന്ന് അമ്മ പോയി അവളെ തിരികെ വിളിച്ചു.
എന്നാല്‍ പഠിക്കാന്‍ ആവശ്യപ്പെട്ടുള്ള പീഡനം തനിക്ക് മടുത്തുവെന്നും മാതാപിതാക്കള്‍കെതിരെ പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനില്‍ പോകുമെന്നും മകള്‍ പറഞ്ഞു. തുടര്‍ന്ന് അമ്മ മകളെ നേരിട്ട് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി, അതിനുശേഷം പൊലീസ് അവളെ ഉപദേശിച്ച് പറഞ്ഞുവിടുകയും ചെയ്തു.
ജൂലൈ 30 ന് 2.30 ഓടെ അമ്മ വീണ്ടും പെണ്‍കുട്ടിയെ പഠിക്കാന്‍ നിര്‍ബന്ധിച്ചു. തുടര്‍ന്നുള്ള വഴക്കിനിടയില്‍, അമ്മ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്താനായി ഒരു കത്തി എടുത്തു. 'അമ്മ തന്നെ കൊല്ലാന്‍ പോവുകയാണെന്ന് വിചാരിച്ച പെണ്‍കുട്ടി അമ്മയെ തള്ളിയിട്ടു. ഇതോടെ അമ്മയുടെ തലയ്ക്ക് പരിക്കേല്‍ക്കുകയും അര്‍ദബോധാവസ്ഥയിലാവുകയും ചെയ്തു.
ഇതോടെ കരാട്ടെ പരിശീലനത്തിന് ഉപയോഗിക്കുന്ന ബെല്‍റ്റ് ഉപയോഗിച്ച് പെണ്‍കുട്ടി അമ്മയെ ശ്വാസം മുട്ടിക്കുകയായിരുന്നു. അതിനുശേഷം അമ്മ വാതില്‍ തുറക്കുന്നില്ലെന്ന് അച്ഛനും അമ്മാവനും മെസേജ് അയച്ചു. പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവനൈല്‍ ഹോമിലാക്കുമെന്നും പൊലീസ് പറഞ്ഞു.
കൊല്ലപ്പെട്ട സ്ത്രീയുടെ സഹോദരനാണ് ആദ്യം സംഭവ സ്ഥലത്തെത്തിയത്. വാതില്‍ പൊളിച്ച് അകത്ത് കയറിയപ്പോള്‍ സ്ത്രീ ബോധരഹിതയായി കിടക്കുകയായിരുന്നു. കരാട്ടെ പരിശീലനത്തിന് ഉപയോഗിക്കുന്ന ബെല്‍റ്റ് കഴുത്തില്‍ ചുറ്റിയ നിലയിലായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയാണ് കൊലപാതകത്തിന് പിന്നിലെന്ന് തെളിഞ്ഞത്.
Keywords: Woman found dead in house, Mumbai, News, Local News, Police, Case, National.
മുംബൈ ഐറോളി സെക്ടര്‍ 7 ലെ വസതിയില്‍ ജൂലൈ 30 നാണ് കൊലപാതകം നടന്നത്. 42 കാരിയായ അമ്മയെ കൊലപ്പെടുത്തിയെന്നാരോപിച്ച് പെണ്‍കുട്ടിക്കെതിരെ റബലെ പൊലീസ് കേസെടുത്തു. പെണ്‍കുട്ടിയും എഞ്ചിനീയറായ അച്ഛനും വീട്ടമ്മയായ അമ്മയും ആറുവയസുകാരനായ അനുജനുമായിരുന്നു വീട്ടില്‍ താമസിച്ചിരുന്നത്.
പെണ്‍കുട്ടിയെ ഒരു ഡോക്ടറാക്കണമെന്നായിരുന്നു കുടുംബത്തിന്റെ ആഗ്രഹം. ഇതേതുടര്‍ന്ന് നീറ്റ് ക്ലാസില്‍ ചേര്‍ക്കുകയും ചെയ്തു. ജൂലൈ 27 ന്, അച്ഛന്‍ ഫോണില്‍ കളിച്ചതിന് അവളെ ശകാരിച്ചു, തുടര്‍ന്ന് അവള്‍ വീട്ടില്‍ നിന്നും പിണങ്ങി പോവുകയും അടുത്തുള്ള അമ്മാവന്റെ വീട്ടില്‍ താമസം തുടങ്ങുകയും ചെയ്തു. തുടര്‍ന്ന് അമ്മ പോയി അവളെ തിരികെ വിളിച്ചു.
എന്നാല്‍ പഠിക്കാന്‍ ആവശ്യപ്പെട്ടുള്ള പീഡനം തനിക്ക് മടുത്തുവെന്നും മാതാപിതാക്കള്‍കെതിരെ പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനില്‍ പോകുമെന്നും മകള്‍ പറഞ്ഞു. തുടര്‍ന്ന് അമ്മ മകളെ നേരിട്ട് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി, അതിനുശേഷം പൊലീസ് അവളെ ഉപദേശിച്ച് പറഞ്ഞുവിടുകയും ചെയ്തു.
ജൂലൈ 30 ന് 2.30 ഓടെ അമ്മ വീണ്ടും പെണ്‍കുട്ടിയെ പഠിക്കാന്‍ നിര്‍ബന്ധിച്ചു. തുടര്‍ന്നുള്ള വഴക്കിനിടയില്‍, അമ്മ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്താനായി ഒരു കത്തി എടുത്തു. 'അമ്മ തന്നെ കൊല്ലാന്‍ പോവുകയാണെന്ന് വിചാരിച്ച പെണ്‍കുട്ടി അമ്മയെ തള്ളിയിട്ടു. ഇതോടെ അമ്മയുടെ തലയ്ക്ക് പരിക്കേല്‍ക്കുകയും അര്‍ദബോധാവസ്ഥയിലാവുകയും ചെയ്തു.
ഇതോടെ കരാട്ടെ പരിശീലനത്തിന് ഉപയോഗിക്കുന്ന ബെല്‍റ്റ് ഉപയോഗിച്ച് പെണ്‍കുട്ടി അമ്മയെ ശ്വാസം മുട്ടിക്കുകയായിരുന്നു. അതിനുശേഷം അമ്മ വാതില്‍ തുറക്കുന്നില്ലെന്ന് അച്ഛനും അമ്മാവനും മെസേജ് അയച്ചു. പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവനൈല്‍ ഹോമിലാക്കുമെന്നും പൊലീസ് പറഞ്ഞു.
കൊല്ലപ്പെട്ട സ്ത്രീയുടെ സഹോദരനാണ് ആദ്യം സംഭവ സ്ഥലത്തെത്തിയത്. വാതില്‍ പൊളിച്ച് അകത്ത് കയറിയപ്പോള്‍ സ്ത്രീ ബോധരഹിതയായി കിടക്കുകയായിരുന്നു. കരാട്ടെ പരിശീലനത്തിന് ഉപയോഗിക്കുന്ന ബെല്‍റ്റ് കഴുത്തില്‍ ചുറ്റിയ നിലയിലായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയാണ് കൊലപാതകത്തിന് പിന്നിലെന്ന് തെളിഞ്ഞത്.
Keywords: Woman found dead in house, Mumbai, News, Local News, Police, Case, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.