Found Dead | യുവതിയെ വീട്ടുവളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്; ഭര്‍ത്താവ് അറസ്റ്റില്‍
Nov 5, 2023, 19:02 IST
മംഗ്ലൂരു: (KVARTHA) യുവതിയെ വീട്ടുവളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റുചെയ്തു. മംഗ്ലൂരുവിനടുത്ത ബെല്‍ത്തങ്ങാടിയില്‍ വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ബെല്‍ത്തങ്ങാടി ബെലളു ഗ്രാമത്തിലെ മച്ചാരുവില്‍ സുധാകര്‍ നായികിനെ (31) ആണ് ധര്‍മസ്ഥല പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാളുടെ ഭാര്യ ശശികലയെ (27) വെള്ളിയാഴ്ചയാണ് വീടിനടുത്ത കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകുന്നേരം താന്‍ ജോലി കഴിഞ്ഞ് എത്തിയപ്പോള്‍ ഭാര്യ കിണറ്റില്‍ മരിച്ചു കിടക്കുന്നത് കണ്ടുവെന്നാണ് റബര്‍ ടാപിങ് തൊഴിലാളിയായ സുധാകര്‍ നായ്ക് പൊലീസിനെ അറിയിച്ചത്. മകള്‍ വല്യമ്മയുടെ വീട്ടില്‍ പോയതിനാല്‍ വ്യാഴാഴ്ച രാത്രി ദമ്പതികള്‍ മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ.
ഭാര്യ ആത്മഹത്യ ചെയ്‌തെന്ന് വരുത്താനായിരുന്നു നായികിന്റെ ശ്രമം. എന്നാല്‍ യുവതിയുടെ മരണം തലേന്ന് രാത്രി സംഭവിച്ചുവെന്നാണ് പോസ്റ്റ്‌മോര്‍ടം റിപോര്‍ട്. ഇതോടെയാണ് ആത്മഹത്യയല്ല കൊലപാതകമാണെന്ന വിവരം പുറത്തുവന്നത്. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലില്‍ ഭര്‍ത്താവ് കുറ്റം ഏറ്റെടുക്കുകയും ചെയ്തു.
അകന്ന ബന്ധുക്കളായ ഇരുവരും ഏഴ് വര്‍ഷം മുമ്പാണ് പ്രണയിച്ച് വിവാഹിതരായത്. യുവതിക്ക് അവിഹിത ബന്ധം ഉണ്ടെന്ന സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

Keywords: Woman Found Dead in Well, Mangalore, News, Crime, Criminal Case, Found Dead, Woman, Well, Police, Arrested, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.