വീട്ടമ്മയെ ബലാത്സംഗം ചെയ്ത യുവാക്കള്‍ പിടിയില്‍

 


വീട്ടമ്മയെ ബലാത്സംഗം ചെയ്ത യുവാക്കള്‍ പിടിയില്‍
ന്യൂഡല്‍ഹി: ഭര്‍ത്താവിനോടുള്ള പ്രതികാരം തീര്‍ക്കാനായി നാല്‍പതുകാരിയായ വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസില്‍ രണ്ട് യുവാക്കള്‍ പിടിയില്‍. ഡല്‍ഹിയിലെ ആദര്‍ശ് നഗറിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഒട്ടേറെ മോഷണക്കേസുകളില്‍ പ്രതിയും പീഡനത്തിനിരയായ വീട്ടമ്മയുടെ അയല്‍വാസിയുമായ ഇരോജ് എന്നയാളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
വീട്ടമ്മയുടെ പരാതിയെ തുടര്‍ന്നാണ് അറ്സ്റ്റ്. കഴിഞ്ഞ വെള്ളിയാഴ്ച യുവതിയുടെ ഭര്‍ത്താവും ഇറോജും തമ്മില്‍ വാക്തര്‍ക്കവും കയ്യാങ്കളിയും നടന്നിരുന്നു. കയ്യാങ്കളിയ്ക്കിടെ മര്‍ദ്ദനമേറ്റ ഇറോജ് ഇതിന് പ്രതികാരം ചെയ്യുമെന്നും ഭീഷണി മുഴക്കിയിരുന്നു. ഇയാള്‍ ശനിയാഴ്ച ഒരു സുഹൃത്തിനൊപ്പമെത്തി വീട്ടമ്മയെ  പീഡിപ്പിയ്ക്കുകയായിരുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ടാമത്തെയാളെക്കുറിച്ച് അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
English Summary
New Delhi: Two persons, one of them a robber, gang-raped a 40-year-old woman after having an argument with her husband the previous day. The incident has been reported from Adarsh Nagar area of north-west Delhi.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia