മദ്ധ്യപ്രദേശ്: ഇന്ത്യന്‍ മെഡിക്കല്‍ സയന്‍സില്‍ പുതിയ റെക്കോര്‍ഡുണ്ടാക്കി ഒറ്റ പ്രസവത്തില്‍ 10 കുഞ്ഞുങ്ങള്‍. മദ്ധ്യപ്രദേശിലെ സത്ന ജില്ലയില്‍ 28കാരിയായ അഞ്ജു കുശ്വാഹാണ് ഞായറാഴ്ച രാത്രി ഒറ്റ പ്രസവത്തില്‍ പത്ത് കുട്ടികള്‍ക്ക് ജന്മം നല്‍കിയത്.
റെക്കോര്‍ഡു പ്രസവമായിരുന്നിട്ടും 10 കുട്ടികളെ ഒന്നിച്ചു വളര്‍ത്താനുള്ള ഭാഗ്യം അഞ്ജുവിനുണ്ടായില്ല. 10 കുട്ടികളും പ്രസവത്തോടെ മരിക്കുകയായിരുന്നു. കുട്ടികളില്ലാത്ത അഞ്ജു കുഞ്ഞുണ്ടാവാനായി ധാരാളം ചികിത്സകള്‍ നടത്തിയിരുന്നു.
എന്നാല്‍ ഗര്ഭോത്പാദനത്തിനു വേണ്ടി അഞ്ജു കഴിച്ച മരുന്നുകളുടെ വീര്യം കൊണ്ടായിരിക്കാം ഇത്രയധികം കുഞ്ഞുങ്ങളുണ്ടാകാന്‍ ഇടയായതെന്നാണ് വിദഗ്ധ ഡോക്ടര്‍മാരുടെ അഭിപ്രായം. ഗര്‍ഭധാരണത്തില്‍ ഗര്‍ഭപാത്രത്തില്‍ അധികമായി ഉണ്ടാകുന്ന ഓരോ ഭ്രൂണവും ഗര്‍ഭഛിദ്രം, ജനിക്കുന്നതിനു മുമ്പേയുള്ള മരണം, വികലാംഗത്വം, മറ്റ് അസുഖങ്ങള്‍ എന്നിവയ്ക്ക് കാരണമാകുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
എന്നാല്‍ ഗര്‍ഭപാത്രത്തില്‍ പ്രതീക്ഷിക്കുന്നതിലും കൂടുതല്‍ ഭ്രൂണങ്ങള്‍ ഉള്ളതായി സ്കാനിംഗിലൂടെ കണ്ടെത്തിയാല്‍ എം.എഫ്.പി.ആര്(മള്‍ട്ടി ഫീറ്റല്‍ പ്രഗ്നന്‍സി റിഡക്ഷന്‍) ചെയ്ത് ഭ്രൂണങ്ങളുടെ എണ്ണം കുറയ്ക്കാവുന്നതാണ്. എന്നാല്‍ ഗര്‍ഭധാരണത്തിന് 9, 10 ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ചികിത്സ നടത്തേണ്ടതാണ്. ഗര്‍ഭം ധരിച്ച് മാസങ്ങള്‍ക്കുശേഷം ഇത്രയും കുട്ടികളുണ്ടെന്നറിഞ്ഞ് ഗര്‍ഭഛിദ്രം നടത്തുന്നതിനേക്കാള്‍ ആരോഗ്യപൂര്‍ണമായ കുഞ്ഞിന് ജന്മം നല്കാന് ഇത് സഹായിക്കുന്നു.
പൂര്‍ണ ഗര്‍ഭിണിയായ അഞ്ജുവിനെ പ്രസവ സംബന്ധമായ അസുഖങ്ങള്‍ കാരണം ഞായറാഴ്ച വൈകിട്ടാണ് 125 കിലോമീറ്റര്‍ അകലെയുള്ള സഞ്ജയ് ഗാന്ധി ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അഞ്ജു ഒമ്പത് കുട്ടികള്‍ക്ക് ജന്മം നല്കി. പത്താമത്തെ കുട്ടിയെ ആശുപത്രിയില്‍ വെച്ച് ശസ്ത്രക്രിയയിലൂടെയാണ് പുറത്തെടുത്തത്. പത്ത് കുട്ടികളും ഗര്‍ഭപാത്രത്തില്‍ വെച്ച് തന്നെ മരിച്ചിരുന്നു.
Also Read: വിവാഹത്തില്‍ നിന്ന് പിന്മാറിയതിനെ ചോദ്യംചെയ്തതിന് വധുവിന്റെ മാതാവിനെ അഞ്ചംഗസംഘം മര്‍ദിച്ചു

Also Read:
Keywords: Woman gives birth to 10 'dead' babies in Madhya Pradesh, Madhya pradesh, Record, Treatment, hospital, Doctor, National, Kerala, Conductor, KSRTC-bus, Attack, Assault, Petrol Pump, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.