മോഷ്ടാവിന് പിന്‍ നമ്പര്‍ പറഞ്ഞുകൊടുത്ത യുവതിയുടെ 62,000 രൂപ നഷ്ടപ്പെട്ടു

 


നാഗ്പൂര്‍:  (www.kvartha.com 08.04.2014)  ബാങ്കില്‍ നിന്നാണെന്ന് പറഞ്ഞ് യുവതിയെ വിളിച്ച് എ ടി എമ്മിന്റെ പിന്‍ നമ്പര്‍ വാങ്ങിയ മോഷ്ടാവ് അടിച്ചെടുത്തത് 62,000 രൂപ.

മാര്‍ച്ച് 31 ന് ബാങ്കിലെ സാമ്പത്തിക വര്‍ഷാന്ത്യ കണക്കെടുപ്പിന് വേണ്ടിയാണെന്നു പറഞ്ഞാണ് മോഷ്ടാവ് യുവതിയില്‍ നിന്നും എ ടി എം പിന്‍ നമ്പര്‍ വാങ്ങിയത്. മഹാരാഷ്ട്രയിലെ ചന്ദ്രമണി സ്വദേശിയായ സീമാ രംഗ്ദരിക്കാണ്  ഈ അമളി പറ്റിയത്.
മോഷ്ടാവിന് പിന്‍ നമ്പര്‍ പറഞ്ഞുകൊടുത്ത യുവതിയുടെ 62,000 രൂപ നഷ്ടപ്പെട്ടു

എ ടി എം പിന്‍നമ്പര്‍ ലഭിച്ചതിനുശേഷം അല്‍പം കഴിഞ്ഞ് വിളിക്കാമെന്ന് പറഞ്ഞ്  മോഷ്ടാവ് ഫോണ്‍ കട്ടാക്കുകയും ചെയ്തു. പിന്നീട് തന്റെ അക്കൗണ്ടില്‍ നിന്നും 62,000 രൂപ പിന്‍വലിക്കപ്പെട്ടതായി എസ്.എം.എസ് സന്ദേശം വന്നപ്പോഴാണ് താന്‍ കബളിപ്പിക്കപ്പെട്ടതായി സീമയ്ക്ക്  മനസ്സിലാകുന്നത്.

തനിക്ക് പറ്റിയ അബദ്ധം  മനസ്സിലാക്കിയ യുവതി ഉടന്‍ തന്നെ പാച്ച്‌വേലി പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി. ഫോണ്‍ നമ്പറിന്റെ അടിസ്ഥാനത്തില്‍ പോലീസ് മോഷ്ടാവിനു വേണ്ടി  തെരച്ചില്‍ ആരംഭിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം  

Also Read: 
ദുബൈയില്‍ വാഹനാപകടത്തില്‍ ബേക്കല്‍ സ്വദേശി മരിച്ചു

Keywords:  Woman gives caller ATM pin, loses Rs 62,000, Bank, Police, Police Station, Complaint, SMS, theft, Phone call, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia