Arrested | 'ഭര്‍ത്താവുമായി വഴക്കിട്ട് യുവതി ദിവസങ്ങള്‍ പ്രായമായ കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടി'; കൊലപാതകക്കുറ്റത്തിന് 22 കാരി അറസ്റ്റില്‍
Apr 18, 2023, 11:20 IST
ചെന്നൈ: (www.kvartha.com) 27 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടിയെന്ന കേസില്‍ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. 22 കാരിയായ സംഗീത എന്ന യുവതിയെയാണ് പുതുച്ചേരി കിറുമാമ്പക്കം പൊലീസ് അറസ്റ്റ് ചെയ്തത്.
പൊലീസ് പറയുന്നത്: ഞായറാഴ്ച നാട്ടുകാരാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. മൂര്‍ത്തിക്കുപ്പം പൊതുശ്മശാനത്തോട് ചേര്‍ന്ന് കുഴിച്ചിട്ട നിലയില്‍ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. കുഞ്ഞിന്റെ കാല് പുറത്തേക്ക് കണ്ട് നാട്ടുകാര്‍ കുഴി മാന്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഭര്‍ത്താവുമായി വഴക്കിട്ടതിനെ തുടര്‍ന്ന് യുവതി പെണ്‍കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയതെന്ന വിവരം പുറത്തുവന്നത്.
ചെന്നൈ കൊരട്ടൂര്‍ സ്വദേശിയായ കുമരേശന്റെ ഭാര്യയാണ് പ്രതിയായ സംഗീത. ഇവര്‍ കഴിഞ്ഞയിടയ്ക്കാണ് പുതുച്ചേരിയിലേക്ക് താമസത്തിനെത്തിയത്. പെണ്‍കുഞ്ഞുണ്ടായതിന് കുമരേശന്‍ വഴക്കിടുക പതിവായിരുന്നു. ഇയാള്‍ സ്ഥിരം മദ്യപാനിയുമാണ്. ശനിയാഴ്ചയും ഇരുവരും തമ്മില്‍ കുഞ്ഞിനെച്ചൊല്ലി വഴക്കിട്ടു. തുടര്‍ന്ന് നിയന്ത്രണം വിട്ട സംഗീത വഴക്കിട്ട ദിവസം തന്നെ കുഞ്ഞിനെയുമെടുത്ത് മൂര്ത്തിക്കുപ്പത്തെത്തി ജീവനോടെ കുഴിച്ചിടുകയായിരുന്നു.
ഞായറാഴ്ച അറസ്റ്റിലായ സംഗീത കുറ്റം സമ്മതിച്ചു. പ്രതി ഇപ്പോള്‍ റിമാന്‍ഡിലാണെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
Keywords: News, National, National-News, Crime-News, Crime, Local news, Killed, Mother, Father, Toddler, Police, Police Station, Accused, arrested, Remanded, Killed, Woman held for burying 27-day-old baby girl alive in Puducherry.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.