ഭര്‍ത്താവിനെ കെട്ടിയിട്ട് പീഡിപ്പിക്കുമെന്ന് ഭീഷണി; ദമ്പതികള്‍ കുഞ്ഞുമായി ട്രെയിനില്‍ നിന്നും പുറത്തേക്ക് ചാടി
Sep 23, 2015, 16:17 IST
സിലിഗുരി: (www.kvartha.com 23.09.2015) ട്രെയിന്‍ യാത്രയ്ക്കിടെ കുടിയന്‍മാരായ സഹയാത്രികരുടെ ഉപദ്രവം സഹിക്കാന്‍ വയ്യാതെ ദമ്പതികള്‍ കൈക്കുഞ്ഞുമായി ഓടുന്ന ട്രെയിനില്‍ നിന്നും പുറത്തേക്ക് എടുത്തുചാടി. പശ്ചിമ ബംഗാളിലെ ആലിപുര്‍ദുവാറിലാണ് സംഭവം.
പരുക്കേറ്റ 27കാരിയായ യുവതിയെ ആലിപുര്‍ദുവാറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വനത്തിലൂടെ രണ്ടു കിലോമീറ്ററോളം നടന്ന് രാജഭത്ഖാവ റയില്‍വേ സ്‌റ്റേഷനിലെത്തിയ ദമ്പതികളെ റയില്‍വേ അധികൃതരാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൂച്ച്‌ബെഹാര്‍ ജില്ലയിലെ ദിന്‍ഹാട്ട സ്വദേശികളാണ് അപകടത്തില്‍പെട്ടത്. ഗാസിയാബാദില്‍ നിന്നാണ് ഇവര്‍ ട്രെയിന്‍ കയറിയത്.
സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുന്നതായും പോലീസിന്റെ സഹായത്തോടെ കുറ്റക്കാരെ ഉടന്‍ കണ്ടെത്തുമെന്നും റയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് (ആര്‍പിഎഫ്) അഡീഷനല്‍ സെക്യൂരിറ്റി കമ്മിഷണര്‍ മുകുള്‍ ചന്ദ്ര മേധി അറിയിച്ചു. 10- 12 ഓളം പേരടങ്ങുന്ന യാത്രക്കാരാണ് ദമ്പതികളെ ശല്യം ചെയ്തത്. ഇവരില്‍ കൂടുതലും യുവാക്കളായിരുന്നു. യാത്ര തുടങ്ങിയപ്പോള്‍ മുതല്‍ ഇവര്‍ ദമ്പതികളെ ശല്യം ചെയ്യാന്‍ തുടങ്ങിയിരുന്നുവെന്ന് ഇവര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
ട്രെയിന്‍ സിലിഗുരിയിലെത്തിയപ്പോള്‍ ജനറല്‍ കംപാര്‍ട്ട്‌മെന്റിലുള്ള യാത്രക്കാരെല്ലാം ഇറങ്ങി. ആര്‍പിഎഫുകാരും ഇറങ്ങി. ഇതോടെ യുവാക്കളുടെ ഉപദ്രവം അസഹനീയമായി. ഭര്‍ത്താവിനെ കെട്ടിയിട്ട് കൂട്ടമാനഭംഗം ചെയ്യുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിച്ചു. തുടര്‍ന്ന് ന്യൂ ഹസിമാര റയില്‍വേ സ്‌റ്റേഷനെത്തിയപ്പോള്‍ഗാര്‍ഡിനോടു പരാതിപ്പെട്ടു. എന്നാല്‍ 35 കിലോമീറ്റര്‍ അകലെയുള്ള ആലിപുര്‍ദുവാര്‍ സ്‌റ്റേഷനില്‍ പരാതിപ്പെടാനാണ് അദ്ദേഹം നിര്‍ദേശിച്ചത്.
അവിടുന്ന് തിരിച്ചെത്തിയപ്പോള്‍ വീണ്ടും ശല്യം ചെയ്യാന്‍ തുടങ്ങി. തുടര്‍ന്നാണ് ഇവര്‍ 10 മാസം പ്രായമുള്ള കുഞ്ഞുമായി ട്രെയിനില്‍ നിന്നു ചാടിയത്. ഈ മേഖലയിലൂടെ ആനസഞ്ചാരമുള്ളതിനാല്‍ 30 കിലോമീറ്റര്‍ വേഗതയിലാണ് ട്രെയിന്‍ ഓടിക്കൊണ്ടിരുന്നത്. അതുകൊണ്ടുതന്നെ സാരമായ പരുക്ക് മാത്രമേ ദമ്പതികള്‍ക്ക് ഏറ്റുള്ളൂ.

Also Read:
കറന്റ് ആപ്പീസില്‍ കറന്റില്ല; ബില്ലടയ്ക്കാനെത്തിയ ജനം ഓഫീസിന് പുറത്തിരുന്നു
Keywords: Woman jumps off moving train with kid, husband to escape molestation, Injured, hospital, Treatment, Police, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.