മാല പൊട്ടിച്ച് ഓടിയ മോഷ്ടാവിനെ ഒരു കിലോമീറ്റര്‍ ഓടിച്ചിട്ട് പിടികൂടിയ യുവതിക്ക് പതിനായിരം രൂപ സമ്മാനം
Nov 29, 2014, 20:36 IST
ഇന്‍ഡോര്‍: (www.kvartha.com 29.11.2014) മാല മോഷ്ടാവിനെ പിടികൂടിയ യുവതിക്ക് പതിനായിരം രൂപ സമ്മാനമായി ലഭിക്കും. ഇന്‍ഡോര്‍ ഡിഐജി രാകേഷ് ഗുപ്തയാണ് സമ്മാന തുക പ്രഖ്യാപിച്ചത്. വെള്ളിയാഴ്ചയാണ് നിര്‍മ്മല പണ്ഡിറ്റെന്ന 22കാരി മാലമോഷ്ടാവായ രവിശര്‍മ്മയെ ഓടിച്ചിട്ട് പിടികൂടിയത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഫോണ്‍ റീചാര്‍ജ്ജ് ചെയ്യാനായി സഹോദരി ജാനകിക്കൊപ്പം പോവുകയായിരുന്നു നിര്‍മ്മല. ഇതിനിടെ പിറകിലൂടെയെത്തിയ മോഷ്ടാവ് നിര്‍മ്മലയുടെ മാല പൊട്ടിച്ചോടി. ഇത്തരം സാഹചര്യത്തില്‍ ഏതൊരു പെണ്ണും ആദ്യം ചെയ്യുന്ന കാര്യമാണ് നിര്‍മ്മലയും ചെയ്തത്. നിന്ന നില്പില്‍ സഹായത്തിനുവേണ്ടി കരഞ്ഞു. എന്നാല്‍ രംഗം കണ്ടുനിന്നവര്‍ അനങ്ങിയില്ല.
പൊടുന്നനെ നിര്‍മ്മല കള്ളന് പിറകെയോടി. ഒരു കിലോമീറ്ററിലേറെ അവള്‍ കള്ളനെ ഓടിച്ചു. ഇതിനിടെ വഴുതി വീണ നിര്‍മ്മലയുടെ കാല്‍ മുട്ട് പൊട്ടി രക്തമൊഴുകി. എന്നിട്ടും വിട്ടുകൊടുക്കാതെ എണീറ്റ് കള്ളന്റെ പിറകെയോടി. ഒടുവില്‍ വെങ്കിടേശ് നഗറില്‍ വെച്ച് ചില നാട്ടുകാരുടെ സഹായത്തോടെ നിര്‍മ്മല കള്ളനെ പിടികൂടി മാല കൈക്കലാക്കി.
40,000 രൂപ വിലയുള്ള മാല തനിക്ക് 4 ലക്ഷം വിലമതിക്കുമെന്ന് നിര്‍മ്മല പറഞ്ഞു. ബികോം പാസായ നിര്‍മ്മല ട്യൂഷനെടുത്ത പണം കൊണ്ടാണ് മാല വാങ്ങിയത്. സംഭവമറിഞ്ഞ ഡിജിപി രാകേഷ് ഗുപ്ത ഉടനെ നിര്‍മ്മലയ്ക്ക് പാരിതോഷികം പ്രഖ്യാപിക്കുകയായിരുന്നു.
SUMMARY: Indore #Madhya Pradesh Indore DIG Rakesh Gupta announced Rs 10,000 reward for 22-year-old woman Nirmala Pandit for chasing and nabbing a chain snatcher.
Keywords: Indore, Madhya Pradesh, Nirmala Pandit, Chain snatcher,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.