നളന്ദ: (www.kvartha.com 19.04.2014) ആണ്‍കുട്ടിയുണ്ടാവാനായി പെണ്‍കുട്ടിയെ ബലികൊടുത്ത യുവതി അറസ്റ്റില്‍. സുധ എന്ന യുവതിയാണ് അറസ്റ്റിലായത്. ബീഹാറിലെ നളന്ദയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്.
ആണ്‍കുഞ്ഞുണ്ടാവാനായി ഒരു പെണ്‍കുട്ടിയെ ബലികൊടുക്കണമെന്ന മന്ത്രവാദിയുടെ ഉപദേശപ്രകാരമാണ് യുവതി കൊടും ക്രൂരത ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലിനല്‍കണമെന്നാണ് മന്ത്രവാദി നിര്‍ദേശിച്ചത്. ബലിനല്‍കാനുള്ള മുഹൂര്‍ത്തവും മന്ത്രവാദി യുവതിക്ക് പറഞ്ഞുകൊടുത്തിരുന്നു.
സുധയുടെ ബന്ധുവായ പ്രിയ എന്ന പെണ്‍കുട്ടിയെയാണ് ബലി കൊടുത്തത്. എന്നാല്‍ പ്രിയയെ ബലി കൊടുത്ത കാര്യം മാതാപിതാക്കള്‍ അറിഞ്ഞിരുന്നില്ല. പ്രിയയെ കാണാതായതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രസ്തുത ദിവസം പ്രിയ സുധയുടെ വീട്ടില്‍ പോയിരുന്നതായി മനസിലാക്കിയിരുന്നു. എന്നാല്‍ കുട്ടി തിരിച്ച് വീട്ടിലെത്തിയില്ല. ഇതേതുടര്‍ന്ന് പോലീസ് സുധയുടെ വീട്ടില്‍ പരിശോധന നടത്തിയപ്പോഴാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
കഴുത്തുഞെരിച്ച് കൊന്ന കുട്ടിയുടെ മൃതദേഹം വീട്ടിനുള്ളില്‍ ഒരു പെട്ടിയിലിട്ട്
സൂക്ഷിച്ചുവെച്ചിരിക്കുകയായിരുന്നു. സുധയ്ക്ക് ബലികൊടുക്കാനുള്ള ബുദ്ധി ഉപദേശിച്ചുകൊടുത്ത മന്ത്രവാദിക്കുവേണ്ടിയും പോലീസ് തെരച്ചിലാരംഭിച്ചു.

Keywords: Woman sacrifices 5-year-old niece to be able to bear a son, Arrest, Police, Parents, Dead Body, Complaint, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.