Teacher Shot Dead | കശ്മീരില്‍ അധ്യാപിക വെടിയേറ്റ് മരിച്ചു; അക്രമത്തിന്റെ ഭാഗമായ ഭീകരരെ എത്രയും പെട്ടെന്ന് പിടികൂടുമെന്ന് പൊലീസ്

 




കുല്‍ഗാം: (www.kvartha.com) ജമ്മു കശ്മീരില്‍ അധ്യാപിക വെടിയേറ്റ് മരിച്ചു. ഹിന്ദു മതവിഭാഗത്തില്‍പെട്ട കുല്‍ഗാം സ്വദേശിനി രജനി ബാല(36)യെ ഭീകരര്‍ വെടിവച്ചുകൊന്നതാണെന്ന് പൊലീസ് പറഞ്ഞു. വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ അധ്യാപികയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

കുല്‍ഗാം ഗോപാല്‍പുരയിലെ ഹൈസ്‌കൂളില്‍വച്ചാണ് അധ്യാപികയ്ക്കു നേരെ വെടിവയ്പുണ്ടായത്. പ്രദേശം ഒഴിപ്പിച്ചു. ന്യൂനപക്ഷങ്ങള്‍ക്കെതിരെ കശ്മീരില്‍ ആക്രമണങ്ങള്‍ പതിവാകുകയാണെന്ന പരാതി ഉയരുന്നതിനിടെയാണ് അധ്യാപിക കൊല്ലപ്പെട്ടത്.

ക്രൂരമായ കുറ്റകൃത്യത്തിന്റെ ഭാഗമായ ഭീകരരെ എത്രയും പെട്ടെന്ന് കണ്ടെത്തി പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.

അധ്യാപകനെ ആക്രമിച്ചത് നിന്ദ്യമായ നടപടിയാണെന്നാണ് നാഷനല്‍ കോണ്‍ഫറന്‍സ് വൈസ് പ്രസിഡന്റ് ഉമര്‍ അബ്ദുള്ള പറഞ്ഞു. 

Teacher Shot Dead | കശ്മീരില്‍ അധ്യാപിക വെടിയേറ്റ് മരിച്ചു; അക്രമത്തിന്റെ ഭാഗമായ ഭീകരരെ എത്രയും പെട്ടെന്ന്  പിടികൂടുമെന്ന് പൊലീസ്


'ജമ്മു പ്രവിശ്യയിലെ സാംബ ജില്ലയില്‍ നിന്നുള്ളയാളാണ് രജനി. തെക്കന്‍ കശ്മീരിലെ കുല്‍ഗാം മേഖലയില്‍ ജോലി ചെയ്യുന്ന ഒരു സര്‍കാര്‍ അധ്യാപിക, നിന്ദ്യമായ ഒരു ആക്രമണത്തില്‍ അവര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. എന്റെ ഹൃദയം അവളുടെ ഭര്‍ത്താവ് രാജ് കുമാറിനും കുടുംബത്തിനും ഒപ്പമാണ്. ആക്രമണത്തില്‍ മറ്റൊരു വീടിന് കേടുപാടുകള്‍ സംഭവിച്ചു,'

'നിരായുധരായ സാധാരണക്കാര്‍ക്ക് നേരെയുള്ള സമീപകാല ആക്രമണങ്ങളുടെ ഒരു നീണ്ട പട്ടികയില്‍ ഇത് മറ്റൊരു ലക്ഷ്യം വച്ചുള്ള കൊലപാതകമാണ്. സ്ഥിതിഗതികള്‍ സാധാരണ നിലയിലാകുന്നതുവരെ വിശ്രമിക്കില്ലെന്ന സര്‍കാരിന്റെ ഉറപ്പ് പോലെ അപലപനത്തിന്റെയും അനുശോചനത്തിന്റെയും വാക്കുകള്‍ പൊള്ളയാണ്. മരിച്ചയാള്‍ സമാധാനത്തോടെ വിശ്രമിക്കട്ടെ.'- അബ്ദുല്ല ട്വിറ്ററില്‍ കുറിച്ചു.

Keywords:  News,National,India,Jammu,Kashmir,Shoot,Dead,Teacher,Terrorists,Police,Enquiry, Woman Teacher Shot Dead By Terrorists In Jammu and Kashmir's Kulgam
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia