ആളുകള്‍ നോക്കിനില്‍ക്കെ പോലീസുകാരനെ ചെരിപ്പൂരിയടിക്കുന്ന യുവതിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി; ഫെമിനിസ്റ്റുകൾക്ക് വിമര്‍ശനം
Dec 2, 2016, 22:00 IST
റാഞ്ചി: (www.kvartha.com 02.12.2016) പോലീസുകാരനെ നടുറോഡില്‍ വെച്ച് യുവതി ചെരിപ്പൂരിയടിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി. റാഞ്ചി ട്രാഫിക് അഡീഷണല്‍ എസ് ഐയെയാണ് മറ്റൊരു പോലീസുകാരന്റെ സാന്നിധ്യത്തില്‍ യുവതി അടിക്കുന്നത്. വ്യാഴാഴ്ച റാഞ്ചിയിലാണ് സംഭവം നടന്നത്.
യുവതിയെ പ്രകോപിപ്പിച്ചത് എന്താണെന്ന് വ്യക്തമല്ല. കൂടിനിന്നവര്‍ ഫോട്ടോ പകര്‍ത്താന്‍ ശ്രമിക്കുന്നതല്ലാതെ, യുവതിയെ പിന്തിരിപ്പിക്കുകയോ, പോലീസുകാരനെ രക്ഷിക്കുകയോ ചെയ്യുന്നില്ല. ചിത്രം സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്. പോലീസുകാരനായിരിക്കാം യുവതിയെ പ്രകോപിപ്പിച്ചതെന്നും അയാള്‍ അടി ഇരന്ന് വാങ്ങിയതായിരിക്കാമെന്നും ഒരു വിഭാഗം പറയുന്നു.
എന്നാല്‍ യുവതി ചെയ്തത് അല്‍പം കടന്നുപോയെന്നാണ് മറ്റു ചില പ്രതികരണങ്ങള്‍. യൂണിഫോം ധരിച്ച ഒരു പോലീസുകാരനെ ഇത്തരത്തില്‍ ജനമധ്യത്തില്‍ വെച്ച് മര്‍ദിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കും. നേരെ തിരിച്ച് ഒരു യുവതിയെയാണ് ഇൗ വിധത്തില്‍ അടിക്കുന്നതെങ്കില്‍ ഫെമിനിസ്റ്റുകള്‍ പ്രതിഷേധവുമായെത്തുമായിരുന്നുവെന്നും ചിലര്‍ വാദിക്കുന്നു. യുവതിയെ വിമർശിച്ച് ഫെമിനിസ്റ്റുകളാരും രംഗത്ത് വരാത്തതും ഇവർ എടുത്തുപറയുന്നു.
Keywords : Attack, Police, National, Photo, Social Network, Woman thrashed the policeman with her sandals.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.