ലോക് ഡൗണ്‍ ദുരിതയാത്ര തീരുന്നില്ല; നാട്ടിലേക്ക് പോകാന്‍ കാറിന് അനുമതി നിഷേധിച്ചു; കൊടും ചൂടില്‍ ഭക്ഷണമൊ വിശ്രമമൊ ഇല്ലാതെ പതിനേഴ് ദിവസം മുന്‍പ് പ്രസവിച്ച കുഞ്ഞുമായി യുവതി നടന്നത് 500 കിലോമീറ്റര്‍

 


മുംബൈ: (www.kvartha.com 07.05.2020) ലോക് ഡൗണ്‍ ആയതോടെ യാത്രാ സൗകര്യം ലഭ്യമല്ലാത്തതിനാല്‍ പല തൊഴിലാളികളും സ്വദേശങ്ങളിലേക്ക് നടന്നു പൊയിക്കൊണ്ടിരിക്കുകയാണ്. യാത്രയ്ക്കിടെ മരണങ്ങളും സംഭവിക്കുന്നുണ്ട്. ചെറുസംഘങ്ങളായിട്ടാണ് ഇവരുടെ യാത്ര. ഇത്തരത്തില്‍ നിരവധി ദാരുണ സംഭവങ്ങളാണ് രാജ്യത്തെ പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നായി പുറത്തു വന്നുകൊണ്ടിരിക്കുന്നത്.

ലോക് ഡൗണ്‍ ദുരിതയാത്ര തീരുന്നില്ല; നാട്ടിലേക്ക് പോകാന്‍ കാറിന് അനുമതി നിഷേധിച്ചു; കൊടും ചൂടില്‍ ഭക്ഷണമൊ വിശ്രമമൊ ഇല്ലാതെ പതിനേഴ് ദിവസം മുന്‍പ് പ്രസവിച്ച കുഞ്ഞുമായി യുവതി നടന്നത് 500 കിലോമീറ്റര്‍

ഇതിനിടെ കാര്‍ വാടകയ്ക്ക് എടുക്കാന്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പതിനേഴ് ദിവസം പ്രായമുള്ള കുഞ്ഞിനെയും കയ്യിലെടുത്ത് യുവതി നടന്നത് 500 കിലോമീറ്റര്‍. മുംബൈയില്‍ നിന്നും വിദര്‍ഭയിലെ വാഷിമിലേക്കായിരുന്നു യുവതിയുടെ കാല്‍നടയാത്ര. കാര്‍ വാടകയ്ക്ക് എടുക്കാന്‍ അനുമതി ചോദിച്ചിരുന്നെങ്കിലും ലഭിച്ചില്ലെന്ന് യുവതി പറയുന്നു. കൊടും ചൂടില്‍ ഭക്ഷണമോ പണമോ കയ്യിലില്ലാതെ, വിശ്രമിക്കാതെ ദിവസങ്ങളായി ഇവര്‍ നടന്നുകൊണ്ടിരിക്കുകയാണ്.

17 ദിവസം മുമ്പായിരുന്നു യുവതി പ്രസവിച്ചത്. അമ്മയെയും കുഞ്ഞിനെയും കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കുകയും നെഗറ്റീവ് ഫലം ലഭിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് നാട്ടിലേക്ക് തിരികെ പോകാന്‍ വാഹനം ലഭിക്കുന്നതിന് വേണ്ടി മുംബൈ പൊലീസില്‍ ഇവര്‍ അപേക്ഷ നല്‍കിയിരുന്നു. പക്ഷേ അനുമതി നിഷേധിക്കുകയാണുണ്ടാത്.

നഗരത്തില്‍ നിന്ന് പുറത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നവരില്‍ നിന്നുള്ള അപേക്ഷകള്‍ പരിഗണിക്കുമെന്ന് മുംബൈ പോലീസ് വ്യക്തമാക്കിയിരുന്നു. വാഹനങ്ങള്‍ക്കും ആളുകള്‍ക്കും കര്‍ശനമായ യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തിലായിരുന്നു ഈ പ്രഖ്യാപനം. ഒഴിവാക്കാന്‍ സാധിക്കാത്ത സാഹചര്യങ്ങളില്‍ മാത്രമേ അപേക്ഷ സമര്‍പ്പിക്കാന്‍ പാടുള്ളൂ എന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. യുവതിയുടെ അപേക്ഷ ഏത് വിഭാഗത്തിലേക്കാണ് പരിഗണിച്ചതെന്ന വിവരം ലഭ്യമല്ല.

മൂത്ത കുട്ടിയെ തോളിലും ചെറിയ കുട്ടിയെ ഒക്കത്തും വച്ച് കാല്‍നടയായി യാത്ര ചെയ്യുന്ന വീഡിയോയും കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

Keywords:  News, National, India, Mumbai, Lockdown, Travel, Car, Vehicles, Women, New Born Child, Woman walking with her 17 dsay old child over lock down
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia