ലോക് ഡൗണില്‍ ബന്ധുവീട്ടില്‍ കുടുങ്ങിയ ലക്ഷ്മി തൊഴില്‍ നഷ്ടപ്പെടുമെന്നായപ്പോള്‍ കാല്‍നടയായി താണ്ടിയത് 120 കിലോ മീറ്റര്‍, സ്വന്തം വീട്ടിലെത്തിയിട്ടും അകത്ത് കടക്കാന്‍ വിടാതെ എതിര്‍പ്പുമായി പ്രദേശവാസികള്‍; ഒടുവില്‍ കളക്ടറുടെ ഇടപെടല്‍
May 2, 2020, 15:57 IST
ഭുവനേശ്വര്‍: (www.kvartha.com 02.05.2020) ലോക് ഡൗണില്‍ ബന്ധുവീട്ടില്‍ കുടുങ്ങിയ ലക്ഷ്മി തൊഴില്‍ നഷ്ടപ്പെടുമെന്നായപ്പോള്‍ ഒഡിഷയിലെ റായ്ഗഡ പട്ടണത്തില്‍നിന്ന് 120 കിലോ മീറ്റര്‍ ദൂരത്തോളം കാല്‍നടയായി നടന്നാണ് വാവിലപള്ളെയുള്ള തന്റെ വീട്ടിലെത്തിയത്. എന്നാല്‍ പ്രദേശവാസികളുടെ എതിര്‍പ്പു മൂലം സ്വന്തം വീട്ടില്‍ പ്രവേശിക്കാനാവാതെ കഷ്ടപ്പെട്ട ലക്ഷ്മിയുടെ വാര്‍ത്ത ഒഡിഷയില്‍ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.
ദിവസങ്ങള്‍ നീണ്ട തെരുവ് വാസത്തിനു ശേഷം ഒടുവില്‍ കളക്ടറുടെ ഇടപെടലില്‍ ലക്ഷ്മി വീട്ടില്‍ കയറി. ജില്ലാ കളക്ടര്‍ ജെ നിവാസ് ലക്ഷ്മിക്ക് പൊലീസ് ഉദ്യോഗസ്ഥരുടെ സഹായം വാഗ്ദാനം ചെയ്തു. ഇനിയും എതിര്‍ത്താല്‍ കേസെടുക്കുമെന്ന പോലീസ് ഭീഷണിയിലാണ് ഒടുവില്‍ പ്രദേശവാസികള്‍ ശാന്തമായത്.
ബന്ധുവിന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കാനാണ് മാര്‍ച്ച് 22-ന് ലക്ഷ്മി റായ്ഗഡയിലേക്ക് പുറപ്പെട്ടത്. എന്നാല്‍ ലോക്ക്ഡൗണില്‍ അവിടെപ്പെടുകയായിരുന്നു. ഗുജറാട്ടിപേട്ടയില്‍ വീട്ടുജോലി ചെയ്താണ് ലക്ഷ്മി കുടുംബം പുലര്‍ത്തുന്നത്. ലോക് ഡൗണില്‍ റായ്ഗഡയില്‍പെട്ടതോടെ ജീവിക്കാനുള്ള മാര്‍ഗ്ഗവും അടഞ്ഞു.
ചരക്കുലോറികളില്‍ കയറി വരാനുള്ള ശ്രമങ്ങളെല്ലാം പാളിയപ്പോള്‍ തൊഴില്‍ നഷ്ടപ്പെടുമെന്ന് കരുതിയാണ് അമ്പത്തിമൂന്നുകാരിയായ ലക്ഷ്മി നടക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ 120 കിലോ മീറ്റര്‍ താണ്ടിയെത്തിയ തന്നെ അയല്‍ക്കാര്‍ സ്വന്തം വീട്ടില്‍ കയറുന്നതില്‍നിന്ന് തടഞ്ഞത് അക്ഷരാര്‍ഥത്തില്‍ ലക്ഷ്മിയെ ഞെട്ടിച്ചു.
കുറച്ചു ദിവസം ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീട്ടില്‍ കഴിഞ്ഞു. ഏപ്രില്‍ 21-ന് വീട്ടില്‍ കയറാന്‍ ശ്രമം നടത്തിയത് വീണ്ടും പ്രദേശവാസികള്‍ തടഞ്ഞു. ആരോഗ്യപ്രവര്‍ത്തകരെത്തി ഇവരുടെ സാമ്പിളുകള്‍ പരിശോധിച്ച് കോവിഡ് നെഗറ്റീവാണെന്ന് ഫലവും വന്നു. എന്നിട്ടും ലക്ഷ്മിയെ സ്വന്തം വീട്ടില്‍ കയറുന്നതില്‍ നിന്ന് പ്രദേശവാസികള്‍ തടയുകയായിരുന്നു.
വരാന്തയില്‍ ഇരുന്ന് കരയുന്ന ലക്ഷ്മിയുടെ വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വിഷയത്തില്‍ ജില്ലാ കളക്ടര്‍ ഇടപെട്ട് ഒടുവില്‍ പരിഹാരം കണ്ടെത്തുകയായിരുന്നു.
Keywords: News, National, India, Bhuvaneswar, odisha, Women, Travel, District Collector, help, Police, Woman walks 120 km to reach home, but locality refuse her to enter
ദിവസങ്ങള്‍ നീണ്ട തെരുവ് വാസത്തിനു ശേഷം ഒടുവില്‍ കളക്ടറുടെ ഇടപെടലില്‍ ലക്ഷ്മി വീട്ടില്‍ കയറി. ജില്ലാ കളക്ടര്‍ ജെ നിവാസ് ലക്ഷ്മിക്ക് പൊലീസ് ഉദ്യോഗസ്ഥരുടെ സഹായം വാഗ്ദാനം ചെയ്തു. ഇനിയും എതിര്‍ത്താല്‍ കേസെടുക്കുമെന്ന പോലീസ് ഭീഷണിയിലാണ് ഒടുവില്‍ പ്രദേശവാസികള്‍ ശാന്തമായത്.
ബന്ധുവിന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കാനാണ് മാര്‍ച്ച് 22-ന് ലക്ഷ്മി റായ്ഗഡയിലേക്ക് പുറപ്പെട്ടത്. എന്നാല്‍ ലോക്ക്ഡൗണില്‍ അവിടെപ്പെടുകയായിരുന്നു. ഗുജറാട്ടിപേട്ടയില്‍ വീട്ടുജോലി ചെയ്താണ് ലക്ഷ്മി കുടുംബം പുലര്‍ത്തുന്നത്. ലോക് ഡൗണില്‍ റായ്ഗഡയില്‍പെട്ടതോടെ ജീവിക്കാനുള്ള മാര്‍ഗ്ഗവും അടഞ്ഞു.
ചരക്കുലോറികളില്‍ കയറി വരാനുള്ള ശ്രമങ്ങളെല്ലാം പാളിയപ്പോള്‍ തൊഴില്‍ നഷ്ടപ്പെടുമെന്ന് കരുതിയാണ് അമ്പത്തിമൂന്നുകാരിയായ ലക്ഷ്മി നടക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ 120 കിലോ മീറ്റര്‍ താണ്ടിയെത്തിയ തന്നെ അയല്‍ക്കാര്‍ സ്വന്തം വീട്ടില്‍ കയറുന്നതില്‍നിന്ന് തടഞ്ഞത് അക്ഷരാര്‍ഥത്തില്‍ ലക്ഷ്മിയെ ഞെട്ടിച്ചു.
കുറച്ചു ദിവസം ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീട്ടില്‍ കഴിഞ്ഞു. ഏപ്രില്‍ 21-ന് വീട്ടില്‍ കയറാന്‍ ശ്രമം നടത്തിയത് വീണ്ടും പ്രദേശവാസികള്‍ തടഞ്ഞു. ആരോഗ്യപ്രവര്‍ത്തകരെത്തി ഇവരുടെ സാമ്പിളുകള്‍ പരിശോധിച്ച് കോവിഡ് നെഗറ്റീവാണെന്ന് ഫലവും വന്നു. എന്നിട്ടും ലക്ഷ്മിയെ സ്വന്തം വീട്ടില്‍ കയറുന്നതില്‍ നിന്ന് പ്രദേശവാസികള്‍ തടയുകയായിരുന്നു.
വരാന്തയില്‍ ഇരുന്ന് കരയുന്ന ലക്ഷ്മിയുടെ വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വിഷയത്തില്‍ ജില്ലാ കളക്ടര്‍ ഇടപെട്ട് ഒടുവില്‍ പരിഹാരം കണ്ടെത്തുകയായിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.