'50 വയസ്സുള്ള സുന്ദരനായ വരനെ അമ്മയ്ക്കുവേണ്ടി തേടുന്നു'; മകള്‍ പങ്കുവച്ച പോസ്റ്റ് വൈറല്‍

 


മുബൈ: (www.kvartha.com 02.11.201) അമ്മയ്ക്ക് വേണ്ടി വരനെ തേടി മകള്‍ പങ്കുവച്ച പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ആസ്താ വര്‍മ എന്ന നിയമ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയാണ് അമ്മയ്‌ക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് അമ്മയ്ക്കായി വരനെ തേടിയത്.

'50 വയസ്സുള്ള സുന്ദരനായ വരനെ അമ്മയ്ക്കുവേണ്ടി തേടുന്നു'; മകള്‍ പങ്കുവച്ച പോസ്റ്റ് വൈറല്‍


ചിത്രത്തോടൊപ്പം '50 വയസ്സുള്ള സുന്ദരനായ വരനെ അമ്മയ്ക്കുവേണ്ടി തേടുന്നു. വെജിറ്റേറിയനായിരിക്കണം, മദ്യപിക്കരുത്, നല്ല നിലയില്‍ ജീവിക്കുന്ന ആളാകണം' എന്ന കുറിപ്പും ട്വീറ്റ് ചെയ്തിട്ടുണ്ട്. നിമിഷങ്ങള്‍ക്കകം തന്നെ നിരവധി ആളുകളാണ് ട്വീറ്റ് ഏറ്റെടുത്തത്. ഗുണഗണങ്ങള്‍ തികഞ്ഞ പുരുഷന്മാരുടെ പേര് ടാഗ് ചെയ്തിരുന്നു ചിലര്‍. മറ്റു ചിലര്‍ അമ്മയ്ക്കും മകള്‍ക്കും അഭിനന്ദനമറിയിക്കുകയും ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Mumbai, News, National, Twitter, Daughter, Mother, Woman wants Twitter to find a 50-year-old groom for her mom; Internet is in love
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia