Prediction | '2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാജ്യത്ത് ഒരു വനിതാ പ്രധാനമന്ത്രിയുണ്ടാകും'; കോണ്‍ഗ്രസിന്റെ വമ്പന്‍ വിജയം പ്രവചിച്ച് ശ്രദ്ധ നേടിയ ജ്യോതിഷി വീണ്ടും

 


ബെംഗ്‌ളൂറു: (www.kvartha.com) കഴിഞ്ഞ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വമ്പന്‍ വിജയം പ്രവചിച്ച് ശ്രദ്ധ നേടിയ ആളാണ് തുമക്കൂരു തിപ്തൂര്‍ നൊവനിയക്കരെ ശനി ക്ഷേത്രത്തിലെ ഡോ. യശ്വന്ത് ഗുരുജി. ഇപ്പോഴിതാ, അദ്ദേഹത്തിന്റെ പുതിയ പ്രവചനത്തിന്റെ വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാജ്യത്ത് ഒരു വനിതാ പ്രധാനമന്ത്രിയുണ്ടാകുമെന്നാണ് കര്‍ണാടകയിലെ ഈ ജ്യോതിഷിയുടെ പ്രവചനം. 

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്നും രാജ്യത്ത് കൂട്ടുകക്ഷി സര്‍കാര്‍ അധികാരത്തില്‍ എത്തുമെന്നും യശ്വന്ത് പ്രവചിക്കുന്നു. അതിനിടെ വിജയപുരയില്‍നിന്നുള്ള ബിജെപി എംഎല്‍എ ബസനഗൗഡ പാട്ടീല്‍ യത്‌നാല്‍ കര്‍ണാടക നിയമസഭയിലെ പ്രതിപക്ഷ നേതാവാകുമെന്നും യശ്വന്ത് പ്രവചിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് മൂന്ന് മാസം ആകുമ്പോഴും പ്രതിപക്ഷ നേതാവിനെ ബിജെപി പ്രഖ്യാപിച്ചിട്ടില്ല.

നക്ഷത്രങ്ങളുടെ സ്ഥാനത്തിലുണ്ടാകുന്ന മാറ്റം കാരണമാണ് രാജ്യത്ത് അധികാരമാറ്റം സംഭവിക്കുക. 2024 ഫെബ്രുവരിയിലെ ശിവരാത്രി മഹോത്സവത്തിനുശേഷം രാജ്യത്ത് നേതൃമാറ്റം ഉണ്ടാകും. ഇതിനു മുന്നോടിയായി തിരഞ്ഞെടുപ്പ് നടത്തിയാല്‍ നരേന്ദ്ര മോദി ഭരണം നിലനിര്‍ത്തുമെന്നും യശ്വന്ത് പറയുന്നു.

ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, എഐസിസി മുന്‍ അധ്യക്ഷ സോണിയ ഗാന്ധി, മകളും എഐസിസി ജനറല്‍ സെക്രടറിയുമായ പ്രിയങ്ക ഗാന്ധി ഇവരില്‍ ആരാകും പ്രധാനമന്ത്രിയെന്ന ചോദ്യത്തിന് ഫെബ്രുവരിക്കുശേഷം ഇത് പ്രവചിക്കുമെന്നും യശ്വന്ത് വ്യക്തമാക്കി. 

Prediction | '2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാജ്യത്ത് ഒരു വനിതാ പ്രധാനമന്ത്രിയുണ്ടാകും'; കോണ്‍ഗ്രസിന്റെ വമ്പന്‍ വിജയം പ്രവചിച്ച് ശ്രദ്ധ നേടിയ ജ്യോതിഷി വീണ്ടും


Keywords:  News, National, National-News, Politics, Politics-News, Woman, Prime Minister, India, Dr Yashwant Guruji, Prediction, Woman will become the next Prime Minister of India: Dr Yashwant Guruji. 

 


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia