ലഖ്‌നൗ: (www.kvarth.com .07.08.20150) അപൂര്‍വങ്ങളില്‍ അപൂര്‍വം എന്നേ ഡോക്ടര്‍ വിനയ്കുമാറിനെ ഈ സംഭവത്തെ വിശേഷിപ്പിക്കാനാവൂ. തന്റെ ആതുരസേവന ചരിത്രത്തിലെ തന്നെ കേട്ടുകേള്‍വിയില്ലാത്ത സംഭവത്തെ പിന്നെങ്ങനെ വിശേഷിപ്പിക്കാന്‍. ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ നിന്നുള്ള ഡോക്ടര്‍ വിനയ് കുമാര്‍ ആദ്യം ഈ സംഭവത്തെ കുറിച്ച് മാധ്യമങ്ങളോട് പറയണോ വേണ്ടയോ എന്ന് ഒരുപാട് ആലോചിച്ചു.
ഒളിച്ചുവയ്‌ക്കേണ്ടതില്ലെന്നും വൈദ്യശാസ്ത്രലോകം അറിയേണ്ടതു തന്നെയാണിതെന്നും ഡോക്ടര്‍ ഉറപ്പിച്ചു. മൊറാദാബാദില്‍ നിന്നുള്ള ഒരു 40കാരി വിനയ് കുമാറിനെ കാണാനെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. വയറുവേദനയ്ക്ക് മരുന്ന് തേടിയാണ് അവര്‍ ഡോക്ടറുടെ അടുത്തെത്തിയത്. പേര് തത്കാലം വെളിപ്പെടുത്തുന്നില്ല. വയറ്റില്‍ എന്തെങ്കിലും പ്രശ്‌നമായിരിക്കും എന്ന് കരുതി ഡോക്ടര്‍, മീരയോട് അള്‍ട്രാസൗണ്ട് സ്‌കാന്‍ നിര്‍ദേശിച്ചു.
സ്‌കാനിങ് ഫലം കയ്യില്‍ കിട്ടിയപ്പോഴാണ് അദ്ദേഹം ശരിക്കും ഞെട്ടിയത്. മീരയുടെ വലത്തേ കിഡ്‌നി കാണാനില്ല. ഇടത്തേ കിഡ്‌നി തല്‍സ്ഥാനത്ത് തന്നെ ഭദ്രമായി ഉണ്ട്. എന്നാല്‍ വലത്തേ കിഡ്‌നി മാത്രം അവിടെയില്ല. അമ്പരന്നു പോയ ഡോക്ടര്‍ മറ്റു ചില പരശോധനകള്‍ കൂടി നിര്‍ദേശിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനകളുടെ ഫലമായിട്ടാണ് അവരുടെ കിഡ്‌നി നെഞ്ചില്‍ നിന്നു ഡോക്ടര്‍ കണ്ടെത്തിയത്.
ഹൃദയത്തോട് ചേര്‍ന്നു സുഖമായി ഇരിക്കുകയായിരുന്നു കിഡ്‌നി. എക്‌സ്‌റേ ഫലത്തില്‍ കിഡ്‌നി ഭദ്രമായി ഉണ്ടെന്നറിഞ്ഞതോടെ യുവതിക്കും ശ്വാസം നേരേ വീണു. കിഡ്‌നി സ്ഥാനം തെറ്റി ഇരിക്കുന്നു എന്നതൊഴിച്ചാല്‍ ഇത് കൊണ്ട് ഇവര്‍ക്ക് യാതൊരുവിധ ആരോഗ്യ പ്രശ്‌നങ്ങളും ഇല്ല എന്ന് ഡോക്ടര്‍ വിനയ് കുമാര്‍ പറഞ്ഞു. വയറുവേദന വന്നത് മറ്റെന്തോ കാരണത്താലാണെന്നും ഡോക്റ്റര്‍. എന്തായാലും വയറുവേദന എല്ലാത്തിനും നിമിത്തമായെന്നു പറയാം.
Keywords: Misplacement, Right kidney, Rare case, Medical science, Right kidney, Heart, Doctor, Medical science.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.