ന്യൂഡെല്‍ഹി: (www.kvartha.com) പതിറ്റാണ്ടുകളായി നിരവധി വനിതാ ആക്ടിവിസ്റ്റുകള്‍ സ്ത്രീകളുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും മനുഷ്യാവകാശങ്ങള്‍, പരിസ്ഥിതി, സമത്വം എന്നിവയ്ക്കും അതിലേറെ കാര്യങ്ങള്‍ക്കും വേണ്ടി നിലകൊണ്ടിട്ടുണ്ട്. ശക്തമായ നിലപാട് സ്വീകരിക്കുകയും തുല്യ അവകാശങ്ങള്‍ ആവശ്യപ്പെടുകയും ചെയ്ത് പോരാട്ടങ്ങള്‍ നടത്തിയ നാല് സ്ത്രീകളെ പരിചയപ്പെടാം.
ഇന്ദിര ജയ്സിംഗ്
അഭിഭാഷകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ഇന്ദിര ജയ്സിംഗ് ഗാര്‍ഹിക പീഡന നിയമം (2005) രൂപീകരിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ലോയേഴ്സ് കലക്ടീവിന്റെ സ്ഥാപകയായ ഇന്ദിര 1960-കളുടെ തുടക്കത്തില്‍ അഭിഭാഷകവൃത്തി ആരംഭിച്ചു, കഴിഞ്ഞ 53 വര്‍ഷമായി വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്നു. ബോംബെ ഹൈകോടതിയിലെ മുതിര്‍ന്ന അഭിഭാഷകയായിരുന്ന ഇന്ദിര, ഇന്‍ഡ്യയിലെ ആദ്യത്തെ വനിതാ അഡീഷണല്‍ സോളിസിറ്റര്‍ ജനറലായും സേവനമനുഷ്ഠിച്ചു. സ്ത്രീകളുടെ പ്രശ്നങ്ങള്‍ക്കും മനുഷ്യാവകാശങ്ങള്‍ക്കും പുറമേ, തീരപ്രദേശങ്ങളുടെ സംരക്ഷണം തുടങ്ങിയ പരിസ്ഥിതി പ്രശ്നങ്ങളും അവര്‍ ഏറ്റെടുത്തു.
വൃന്ദ ഗ്രോവര്‍
വൃന്ദ ഗ്രോവര്‍ അഭിഭാഷകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമാണ്. സോണി സോറി ബലാത്സംഗ-പീഡനക്കേസ്, 1984-ലെ സിഖ് വിരുദ്ധ കലാപം, 1987-ലെ ഹാഷിംപുര പൊലീസ് കൊലപാതകങ്ങള്‍, 2004-ലെ ഇസ്രത് ജഹാന്‍ കേസ്, 2008-ലെ കാണ്ഡമാലിലെ ക്രിസ്ത്യന്‍ വിരുദ്ധ കലാപം തുടങ്ങി നിരവധി പ്രമുഖ കേസുകള്‍ അവര്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ഗാര്‍ഹിക പീഡനക്കേസുകളും ന്യൂനപക്ഷങ്ങള്‍ ഉള്‍പെട്ട കേസുകളും അവര്‍ ഏറ്റെടുത്തിട്ടുണ്ട്. 2013ലെ ക്രിമിനല്‍ നിയമ ഭേദഗതി നിയമം, 2012ലെ കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയല്‍ നിയമം, 2010ലെ പീഡനം തടയല്‍ ബില്‍ എന്നിവയുടെ കരട് രൂപീകരണത്തില്‍ വൃന്ദ സ്വാധീനിച്ചിട്ടുണ്ട്.
വിജി പെണ്‍കൂട്ട്
കേരളത്തില്‍ നിന്നുള്ള മനുഷ്യാവകാശ-വനിതാ പ്രവര്‍ത്തകയാണ് വിജി പെണ്‍കൂട്ട്. ലോകത്തെ സ്വാധീനിച്ച നൂറു വനിതകളുടെ പട്ടിക ബിബിസി പുറത്തുവിട്ടപ്പോള്‍ അതില്‍ എഴുപത്തിമൂന്നാം സ്ഥാനക്കാരിയായി കോഴിക്കോടിന്റെ വിജിയുമുണ്ടായിരുന്നു. മിഠായിത്തെരുവ് എസ്എം സ്ട്രീറ്റിലെ കടകളിലും മോളുകളിലും ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ജോലി സമയത്ത് ഇരിക്കാനും ടോയ്ലറ്റ് ഉപയോഗിക്കാനുമുള്ള അവകാശം ഉള്‍പെടെയുള്ള അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെടുകയും കേരളത്തിന്റെ മറ്റ് ഭാഗങ്ങളിലും തൊഴിലെടുക്കുന്ന സ്ത്രീകള്‍ക്കെതിരെയുള്ള ഇത്തരം പ്രവണതകള്‍ വ്യാപകമാവുകയും ചെയ്തതായി ആരോപിച്ച് സ്ത്രീകളെ സംഘടിപ്പിച്ച് അവകാശങ്ങള്‍ നേടിയെടുക്കാന്‍ അവര്‍ നേതൃത്വം നല്‍കി. എട്ട് വര്‍ഷത്തെ പോരാട്ടം, 2018-ലെ കേരള ഷോപ്‌സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് (ഭേദഗതികള്‍) നിയമം പാസാക്കിയതിലേക്ക് നയിച്ചു.
കമല ഭാസിന്‍
സാമൂഹിക പ്രവര്‍ത്തകയും എഴുത്തുകാരിയും കവിയും ഫെമിനിസ്റ്റും ആക്ടിവിസ്റ്റുമാണ്. 1970 മുതല്‍ ലിംഗസമത്വം, വിദ്യാഭ്യാസം, ദാരിദ്ര്യ നിര്‍മാര്‍ജനം, മനുഷ്യാവകാശങ്ങള്‍, സൗത് ഏഷ്യയിലെ സമാധാനം തുടങ്ങിയ നിരവധി വിഷയങ്ങളില്‍ അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ദക്ഷിണേഷ്യന്‍ ഫെമിനിസ്റ്റ് ശൃംഖലയായ SANGAT ന്റെ ഭാഗവും സ്ത്രീകളുടെ വിഭവ പരിശീലന കേന്ദ്രമായ ജാഗോറിയിലെ സജീവ അംഗവുമാണ്. . പുരുഷാധിപത്യത്തെയും ലിംഗ സമത്വത്തെയും കുറിച്ച് നിരവധി പുസ്തകങ്ങളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്.

Keywords: Latest-News, National, Top-Headlines, Women-Equality-Day, Women, Freedom, Women's Rights Activists.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.