സ്ത്രീകള്‍ ജീന്‍സും ടോപ്പും ഒഴിവാക്കണമെന്ന് എം.എല്‍.എ റീസ മൊല്ല

 


കൊല്‍ക്കത്ത: സ്ത്രീകള്‍ ജീന്‍സും ടോപ്പും പോലുള്ള വസ്ത്രങ്ങള്‍ ഒഴിവാക്കണമെന്ന് സി.പി.എം എം.എല്‍.എ റീസ മൊല്ല. ഇത്തരം വസ്ത്രങ്ങള്‍ ധരിക്കുകയാണെങ്കില്‍ അത് പുരുഷന്മാരെ ആകര്‍ഷിക്കുമെന്നും അതിനാല്‍  പാശ്ചാത്യരീതിയിലുള്ള വസ്ത്രധാരണം സ്ത്രീകള്‍ ഒഴിവാക്കണമെന്നും റീസ മൊല്ല കൂട്ടിച്ചേര്‍ത്തു.

കൊല്‍ക്കത്തയില്‍ വനിതകള്‍ക്ക് വേണ്ടി  'തെറ്റിദ്ധരിക്കപ്പെട്ട വനിതാ സ്വാതന്ത്ര്യവും അവകാശങ്ങളും അതിക്രമങ്ങള്‍ക്ക് കാരണമാകുമ്പോള്‍' എന്ന വിഷയത്തില്‍ നടത്തിയ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങളെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ച്  വിശദീകരിക്കുമ്പോഴാണ് എം.എല്‍.എ ഇത്തരത്തിലുള്ള പ്രതികരണം നടത്തിയത്. ഇന്ത്യന്‍ സംസ്‌ക്കാരത്തിന് അനുയോജ്യമല്ലാത്ത വസ്ത്രധാരണമാണ് ജീന്‍സും ടോപ്പും അടക്കമുള്ള പാശ്ചാത്യ വസ്ത്രങ്ങളെന്നും പുരുഷന്മാരെ ആകര്‍ഷിക്കുന്ന ഇത്തരം വസ്ത്രധാരണം ഒഴിവാക്കണമെന്നും  റീസ മൊല്ല പറഞ്ഞു.

സ്ത്രീകള്‍ ജീന്‍സും ടോപ്പും ഒഴിവാക്കണമെന്ന് എം.എല്‍.എ റീസ മൊല്ലകൊല്‍ക്കത്തയിലെ ജമാഅത്ത് ഇസ്ലാമി ഹിന്ദ് സംഘടിപ്പിച്ച പരിപാടിയിലാണ് റീസ മൊല്ലയുടെ വിവാദ പരാമര്‍ശം. കൊല്‍ക്കത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നടപ്പിലാക്കിയ വനിതാ ശാക്തീകരണം പോലുള്ള പദ്ധതികളെ റീസ മൊല്ല പുകഴ്ത്തുകയുണ്ടായി.

ദീര്‍ഘകാലം പശ്ചിമബംഗാള്‍ ഭരിച്ചെങ്കിലും വനിതാക്ഷേമ പരിപാടികളില്‍ ഇടത് സര്‍ക്കാര്‍ എടുത്തു പറയത്തക്ക പരിഷ്‌ക്കാരങ്ങളൊന്നും നടത്തിയിട്ടില്ലെന്നും  റീസ മൊല്ല കൂട്ടിച്ചേര്‍ത്തു.

Also Read: 
ഒരു കിലോ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി കരിപ്പൂര്‍ വിമാനത്താവളത്തില്‍ അറസ്റ്റില്‍

Keywords:  Men Atracted, Indian Culture, Kolkota, Women, Conference, West Bengal, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia