Study Report | കൂലിയില്ലാത്ത വീട്ടുജോലിക്കായി സ്ത്രീകള്‍ ചിലവഴിക്കുന്നത് 7.2 മണിക്കൂര്‍; പുരുഷന്‍മാര്‍ 2.8 മണിക്കൂര്‍ മാത്രം; പഠന റിപ്പോര്‍ട്ട് പുറത്ത്
Feb 12, 2023, 18:38 IST
ന്യൂഡെല്‍ഹി: (www.kvartha.com) 15 മുതല്‍ 60 വയസുവരെ പ്രായമുള്ള സ്ത്രീകള്‍ ശമ്പളമില്ലാത്ത വീട്ടുജോലിക്കായി ദൈനം ദിന ജീവിതത്തിന്റെ 7.2 മണിക്കൂര്‍ ചിലവഴിക്കുന്നുവെന്ന് പഠന റിപ്പോര്‍ട്ട്. എന്നാല്‍ പുരുഷന്മാര്‍ 2.8 മണിക്കൂര്‍ മാത്രമാണ് ഇതിന് ചിലവഴിക്കുന്നതെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐഐഎം) അഹമ്മദാബാദിലെ പ്രൊഫസര്‍ നമ്രത ചിന്ദാര്‍കര്‍ നടത്തിയ പഠനത്തില്‍ പറയുന്നു.
മാത്രമല്ല, ശുചീകരണം, ഭക്ഷണം തയ്യാറാക്കല്‍, വീട് പരിപാലിക്കല്‍ തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി കൂലിപ്പണിക്കാരായ പുരുഷന്മാരെ അപേക്ഷിച്ച് കൂലിപ്പണിക്കാരായ സ്ത്രീകള്‍ വീട്ടുജോലികളില്‍ ഇരട്ടി സമയം ചിലവഴിക്കുന്നതായി ടൈം യൂസ് സര്‍വേയെ അടിസ്ഥാനമാക്കിയുള്ള പഠനം പറയുന്നു.
ഇന്ത്യയിലെ സ്ത്രീകള്‍ വീട്ടുജോലിക്കായി എത്ര സമയം ചിലവഴിക്കുന്നു എന്നറിയാനാണ് 'എ ടൂള്‍ ഫോര്‍ ജെന്‍ഡര്‍ പോളിസി അനാലിസിസ്' എന്ന സ്ഥാപനം ശ്രമിച്ചത്. ലിംഗ അസമത്വം അന്വേഷിക്കുന്നതിനുള്ള ഉപകരണമെന്ന നിലയില്‍ ഈ ഗവേഷണം വളരെ ഉപയോഗപ്രദമാണെന്ന് പ്രൊഫസര്‍ ചിന്ദാര്‍കര്‍ പറഞ്ഞു.
സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ 24 ശതമാനം ഒഴിവുസമയങ്ങള്‍ കുറവാണെന്ന് കണ്ടെത്തിയതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Keywords: Latest-News, National, Top-Headlines, New Delhi, Study, Report, Job, Workers, Women, Women spend 7.2 hrs doing unpaid domestic work compared to men, who spend 2.8 hrs: IIMA study.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.