ശബരിമല പുഃനപരിശോധനാ വിധി; ഭരണഘടനയാണ് വിശുദ്ധ ഗ്രന്ഥമെന്നും പഴയ സ്ത്രീപ്രവേശന വിധിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ജസ്റ്റിസ് നരിമാനും ചന്ദ്രചൂഢും
Nov 14, 2019, 12:58 IST
ന്യൂഡല്‍ഹി: (www.kvartha.com 14.11.2019) ഭരണഘടനയാണ് വിശുദ്ധ ഗ്രന്ഥമെന്നും അതുകൊണ്ടു തന്നെ പഴയ സ്ത്രീപ്രവേശന വിധിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ജസ്റ്റിസ് നരിമാനും ജസ്റ്റിസ് ചന്ദ്രചൂഢും. സമാധാനം നിലനിര്‍ത്താന്‍ പരിഹാരം വേണമെന്നും ജസ്റ്റിസ് നരിമാന് നല്കിയ വിശദീകരണം. ശബരിമല യുവതീപ്രവേശനത്തിനെതിരെ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജികളില്‍ പുനഃപരിശോധനാ വിധി ഏഴംഗ ബഞ്ചിന് നല്‍കിയിരിക്കുകയാണ് സുപ്രീം കോടതി.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ അധ്യക്ഷതയിലുള്ള ഭരണഘടന ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, രോഹിന്റണ്‍ നരിമാന്, ഡി വൈ ചന്ദ്രചൂഡ്, ഇന്ദുമല്‍ഹോത്ര എന്നിവരുള്‍പ്പെട്ട ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. 2018 സെപ്റ്റംബര്‍ 28ലെ ശബരിമല യുവതി പ്രവേശന വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിച്ചായിരുന്നു സുപ്രീംകോടതിയുടെ വിധി.
രാവിലെ 10.44ന് വിധി പ്രസ്താവം വായിച്ച ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി, മതത്തിന് വലിയ പ്രാധാന്യമാണുള്ളതന്ന് വ്യക്തമാക്കി. ശബരിമല വിധിക്ക് മുസ്ലീം സ്ത്രീകളുടെ പള്ളി പ്രവേശനവുമായി ബന്ധമുള്ളതുകൊണ്ടുതന്നെ ഉയര്‍ന്ന ബെഞ്ച് പരിഗണിക്കേണ്ട വിഷയമാണെന്ന് രഞ്ജന്‍ ഗൊഗോയി പറഞ്ഞു. ചീഫ് ജസ്റ്റിസിനൊപ്പം ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര, ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ എന്നിവര്‍ വിശാല ബെഞ്ചിനായി നിലപാടെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: New Delhi, News, National, Sabarimala-Verdict, Justice, Women, Sabarimala, Women's entry into Sabarimala; Reactions of justice Nariman and Chandrachud

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.