തൊഴിലില്ലായ്മയ്ക്ക് കാരണം സ്ത്രീകള്‍ ജോലി ചെയ്യുന്നത്; ഛത്തീസ് ഗഡിലെ 10-ാം ക്ലാസ് പാഠപുസ്തകം വിവാദത്തില്‍
Sep 23, 2015, 12:54 IST
റായ്പൂര്‍: (www.kvartha.con 23.09.15) വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മയ്ക്ക് കാരണം സ്ത്രീകള്‍ ജോലി ചെയ്യുന്നതാണെന്ന് പറഞ്ഞ ഛത്തീസ് ഗഡിലെ 10-ാം ക്ലാസ് പാഠപുസ്തകം വിവാദത്തില്‍. ഛത്തീസ്ഗഡ് ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ പുറത്തിറക്കിയ പാഠപുസ്തകത്തിലാണ് വിവാദ പരാമര്‍ശം ഉള്‍പ്പെടുത്തിയിരിക്കുന്നത്.
വനിതാ ശാക്തീകരണത്തിനും ലിംഗ സമത്വത്തിനും വേണ്ടി മുറവിളി ഉയര്‍ത്തുന്ന കാലത്താണ് ഇത്തരത്തിലുള്ള പരാമര്‍ശമെന്നത് പൗരന്മാരെ ഞെട്ടിച്ചിരിക്കുകയാണ്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം തൊഴിലില്ലായ്മയുടെ ശതമാനം വര്‍ധിക്കാനുള്ള കാരണം എല്ലാ മേഖലകളിലും സ്ത്രീകള്‍ ജോലി ചെയ്യാന്‍ തുടങ്ങിയതാണെന്നാണ് പുസ്തകത്തില്‍ പ്രതിപാദിക്കുന്നത്. വിഷയം ശ്രദ്ധയില്‍പെട്ടതോടെ ജാഷ്പൂര്‍ ജില്ലയിലെ ഒരു അധ്യാപകന്‍ സംസ്ഥാന വനിതാ കമ്മീഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. വിഷയം മുഖ്യമന്ത്രി രമണ്‍സിങുമായി ചര്‍ച്ച ചെയ്യുമെന്ന് കമ്മീഷന്‍ അറിയിച്ചു.
ഇതിന് മുമ്പും പാഠപുസ്തകങ്ങളില്‍ വസ്തുതകളെ തെറ്റായി നല്‍കിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
2014ല്‍ പശ്ചിമബംഗാളിലെ സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ വിപ്ലവകാരികളായ സ്വാതന്ത്യ സമര സേനാനികളെ തീവ്രവാദികളാക്കിയത് വലിയ വിവാദമായിരുന്നു. എട്ടാം ക്ലാസിലെ ചരിത്ര പാഠപുസ്തകത്തില്‍ സ്വാതന്ത്യസമര സേനാനികളായ ഖുദിറാം ബോസ്, ജതീന്ദ്രനാഥ് മുഖര്‍ജി, പ്രഭുല്ല ചാക്കി എന്നിവരെയാണ് തീവ്രവാദികളെന്ന് വിശേഷിപ്പിച്ചത്.
2013ല്‍ ഇന്ത്യയുടെ ഭൂപടത്തില്‍ നിന്നും അരുണാചല്‍ പ്രദേശിനെ ഒഴിവാക്കിയതിനെ തുടര്‍ന്ന് പത്താം ക്ലാസിലെ ഭൂമിശാസ്ത്ര പാഠപുസ്തകം പിന്‍വലിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. 2012ല്‍ ഒരു സി.ബി.എസ്.ഇ സ്‌കൂളിലെ പാഠപുസ്തകത്തില്‍ മാംസഭുക്കുകള്‍ നുണ പറയുമെന്നും ചതിക്കുമെന്നും കുറ്റകൃത്യങ്ങള്‍ ചെയ്യുമെന്നും വ്യക്തമാക്കിയിരുന്നതും വിവാദമായിരുന്നു.
Also Read:
തൃക്കരിപ്പൂര്‍ സ്വദേശിയില്‍ നിന്നും ശത്രുസംഹാര പൂജ നടത്താമെന്ന് പറഞ്ഞ് 48,500 രൂപ തട്ടിയ കേസില്‍ പ്രതി ചാവക്കാട്ട് പിടിയില്‍
Keywords: Working women cause of unemployment, says Chhattisgarh school textbook, Unemployment, Teacher, Complaint, Chief Minister, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.