Autism | ഏപ്രിൽ 2 ലോക ഓട്ടിസം അവബോധ ദിനം: ചേർത്തുപിടിക്കാം ഇവരെയും

 


ന്യൂഡെൽഹി: (KVARTHA) ഓരോ വർഷവും ഏപ്രിൽ രണ്ട് ലോക ഓട്ടിസം അവബോധ ദിനമായി (World Autism Awareness Day) ആചരിക്കുന്നു. ഓട്ടിസം സ്പെക്ട്രം ഡിസോർഡർ (Autism Spectrum Disorder) എന്ന നാഡീവ്യൂഹ വൈകല്യത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ദിനം ആചരിക്കുന്നത്. ഓട്ടിസം എന്നത് ഒരു രോഗമല്ല. തലച്ചോറിന്റെ പ്രവർത്തനങ്ങളെ മന്ദീഭവിപ്പിക്കുന്ന ഒരവസ്ഥയാണ്. ഓട്ടിസം ബാധിച്ചർക്കും അവരുടെ കുടുംബങ്ങൾക്കും പിന്തുണ നല്‍കാനും ഈ ദിനം അവസരമാക്കുന്നു.

Autism | ഏപ്രിൽ 2 ലോക ഓട്ടിസം അവബോധ ദിനം: ചേർത്തുപിടിക്കാം ഇവരെയും

ഓട്ടിസം ലിയോ കറാര്‍ എന്ന മനോരോഗ വിദഗ്ധൻ 1943ലാണ് 'ഓട്ടിസം' എന്ന പേര് ലോകത്തിന് പരിചയപ്പെടുത്തിയത്. അമിതമായ പേടി ഉണ്ടാവുക, പ്രത്യേകിച്ച് ലക്ഷ്യമില്ലാതെ നടക്കുക, ഒരേ വസ്തുവിലേക്ക് സ്ഥിരമായി നോക്കിയിരിക്കുക, ശാരീരിക സ്പര്‍ശം അസ്വസ്ഥത ഉണ്ടാക്കുക, സംസാരം, ആംഗ്യം തുടങ്ങിയ ആശയവിനിമയ രീതികളിലെ വ്യത്യാസങ്ങൾ, പ്രായത്തിന്റേത് അല്ലാത്ത വ്യത്യസ്തമായ ശബ്ദം, അകാരണമായി മറ്റുള്ളവരെ ഉപദ്രവിക്കുക, കാരണമില്ലാതെ ആളുകളുമായി അഭിമുഖീകരിക്കുവാന്‍ പ്രയാസം കാണിക്കുക, ഏകാന്തമായി അധിക സമയം ചിലവിടുക, കൈകളുടേയും ശരീരഭാഗങ്ങളുടേയും വ്യത്യസ്തമായ ചലനങ്ങൾ, വ്യക്തമല്ലാത്തതും അർഥമില്ലാത്തതുമായ വാക്കുകൾ പറയുകയോ സംസാരിക്കുകയോ ചെയ്യുക ഇവയെല്ലാം ഓട്ടിസം ബാധിച്ച കുട്ടികളിൽ കാണാവുന്നതാണ്.

ഓട്ടിസം എന്ന ഈ അവസ്ഥ കുട്ടികളെ ബാധിക്കാൻ പ്രധാന കാരണം ജനിതകം ആണെങ്കിലും യഥാർത്ഥത്തിലുള്ള മറ്റു കാരണങ്ങൾ ഇന്നും പഠനങ്ങളിൽ വ്യക്തമല്ല. തലച്ചോറിന്റെ ഘടനാപരമായ തകരാറുകള്‍, ചില ആഹാരങ്ങള്‍, ജനിതകമായ സവിശേഷതകള്‍, പുകവലിക്കുന്ന അമ്മമാര്‍, ചില ഔഷധങ്ങള്‍ ഇവയൊക്കെ ഓട്ടിസത്തിന് കാരണമാവാം എന്നും ശാസ്ത്ര ലോകം പറയുന്നുണ്ട്. ഓട്ടിസത്തിന് പൂർണമായ ചികിത്സ ഇല്ലെങ്കിലും നേരത്തെയുള്ള കണ്ടെത്തലും ചികിത്സയും വ്യക്തിയുടെ കഴിവുകൾ വികസിപ്പിക്കാനും സ്വതന്ത്രമായി ജീവിക്കാനും സഹായിക്കും. പ്രത്യേക പരിശീലനങ്ങളും ചികിത്സകളും ഓട്ടിസം ബാധിതർക്ക് നൽകി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ സാധിക്കും.

മന:ശാസ്ത്രജ്ഞര്‍, സംസാരഭാഷാ വിദഗ്ധര്‍ എന്നിവരുടെ സേവനങ്ങള്‍ ഉപയോഗപ്പെടുത്തണം. ഓട്ടിസം കണ്ടെത്താൻ സാധാരണ വൈകുന്നതാണ് കാര്യങ്ങൾ വഷളാക്കുന്നത്. പ്രാരംഭ ഘട്ടത്തിൽ മനസിലാവുകയാണെങ്കിൽ നല്ലതാണ്. രണ്ട് വയസ് ആവുമ്പോഴെങ്കിലും ഓട്ടിസം തിരിച്ചറിഞ്ഞു ചികിത്സിക്കുന്നതാണ് ഉചിതം. സമൂഹത്തിൽ ഓട്ടിസം ബാധിച്ച നിരവധി കുട്ടികൾ ഉണ്ടാവാം. അത്തരം ആളുകളെ സമൂഹത്തിൽ ഒറ്റപ്പെടുത്താതെ ചേർത്തുപിടിക്കാനുള്ള പ്രത്യേക ദിവസം കൂടിയാണിത്. ഇത്തരം വൈകല്യങ്ങള്‍ ബാധിച്ച കുട്ടികളെ ചേർത്തു പിടിക്കാനും പൂർണ പിന്തുണ നൽകാനും വേണ്ടി നമുക്ക് ഈ ദിനം പ്രയോജനപ്പെടുത്താം.

Keywords: Autism, Health, Lifestyle, New Delhi, World Autism Awareness Day, Autism Spectrum Disorder, Nerve System, Brain, Autism Leo Kanner, Genetics, Treatment, Phycologist, Kids, World Autism Awareness Day: Let's Understand. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia