World Bank | പഞ്ചാബിന് 150 മില്യൻ ഡോളർ വായ്പ അനുവദിച്ച് ലോകബാങ്ക്; തുക പൊതുസേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്

 


ചണ്ഡീഗഡ്: (www.kvartha.com) പഞ്ചാബിന് സാമ്പത്തിക സഹായമായി 150 മില്യൻ ഡോളറിന്റെ വായ്പയ്ക്ക് ലോകബാങ്ക് അനുമതി നൽകി. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്രോതസുകൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നതിനും പൊതു സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമാണ് ധനസഹായം.         
               
World Bank | പഞ്ചാബിന് 150 മില്യൻ ഡോളർ വായ്പ അനുവദിച്ച് ലോകബാങ്ക്; തുക പൊതുസേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്

പഞ്ചാബിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിൽ തങ്ങളുടെ സർകാർ ഏർപെട്ടിരിക്കുകയാണെന്ന് ധനമന്ത്രി ഹർപാൽ സിങ് ചീമ പറഞ്ഞു. എല്ലാ ഉറപ്പുകളും ഉടൻ നടപ്പാക്കുമെന്നും പഞ്ചാബിലെ ബജറ്റിലൂടെ രണ്ട് ഘട്ടങ്ങളിലായി പ്രവൃത്തികൾ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആദ്യഘട്ടത്തിൽ മുനിസിപൽ കോർപറേഷനുകൾക്ക് ഗ്രാന്റ് സംവിധാനം ആരംഭിക്കുമെന്ന് ഹർപാൽ ചീമ പറഞ്ഞു.

ഇതിനുപുറമെ, അമൃത്സർ, ലുധിയാന നഗരങ്ങളിലെ ജലവിതരണവും നടത്തും. ഈ വായ്പ 15 വർഷമായി ലോകബാങ്ക് നൽകുന്നു, അതിൽ ആറ് മാസത്തെ ഇളവുകളും നൽകിയിട്ടുണ്ട് എന്നത് ശ്രദ്ധിക്കേണ്ടതാണ്.

Keywords: World Bank approves $150 million loan to Punjab for better finances, services, National,News,Top-Headlines,Latest-News,Punjab,Bank,Government.

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia