Ratan Tata | ലോകകപ്പില്‍ പാകിസ്താനെ തകര്‍ത്ത അഫ്ഗാന്‍ താരത്തിന് 10 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചെന്ന വാര്‍ത്തയില്‍ കഴമ്പുണ്ടോ? പ്രതികരണവുമായി വ്യവസായി
Oct 30, 2023, 18:04 IST
മുംബൈ: (KVARTHA) ലോകകപ്പില്‍ പാകിസ്താനെ തകര്‍ത്ത അഫ്ഗാനിസ്താന്‍ താരത്തിന് 10 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചുവെന്ന പ്രചാരണത്തോട് പ്രതികരിച്ച് പ്രമുഖ വ്യവസായി രത്തന്‍ ടാറ്റ. ക്രികറ്റുമായി തനിക്ക് ഇതുവരെ യാതൊരു ബന്ധവുമില്ലെന്നും അതുകൊണ്ടു തന്നെ ലോകകപ്പിലെ പ്രകടനത്തിന് ഏതെങ്കിലും താരത്തിന് പാരിതോഷികമോ പിഴയോ നല്‍കാമെന്ന നിര്‍ദേശം ഐസിസിക്ക് മുമ്പാകെ വെച്ചിട്ടില്ലെന്നും രത്തന്‍ ടാറ്റ വ്യക്തമാക്കി. എക്‌സിലെ(മുമ്പ് ട്വിറ്റര്‍) പോസ്റ്റിലൂടെയാണ് വ്യവസായിയുടെ വിശദീകരണം.
ഇത്തരത്തില്‍ ഫോര്‍വേര്‍ഡ് ചെയ്തു കിട്ടുന്ന വാട്‌സ് ആപ് സന്ദശങ്ങളോ വീഡിയോകളോ തന്റെ ഔദ്യോഗിക പ്ലാറ്റ് ഫോമില്‍ നിന്നല്ലാതെ വന്നാല്‍ വിശ്വസിക്കരുതെന്നും രത്തന്‍ ടാറ്റ എക്‌സിലെ പോസ്റ്റില്‍ പറഞ്ഞു. ലോകകപ്പില്‍ അഫ്ഗാനിസ്താന്‍ പാകിസ്താനെ അട്ടിമറിച്ചതിന് പിന്നാലെയാണ് രത്തന്‍ ടാറ്റ അഫ്ഗാന്‍ താരം റാശിദ് ഖാന് 10 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചുവെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്.
മത്സരത്തില്‍ ജയിച്ചതിനുശേഷം റാശിദ് ഖാന്‍ ഇന്‍ഡ്യന്‍ പതാക വീശിയതിന് ഐസിസി 55 ലക്ഷം രൂപ പിഴശിക്ഷ വിധിച്ചുവെന്ന തരത്തിലുള്ള വാര്‍ത്തകളും പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രത്തന്‍ ടാറ്റ 10 കോടി രൂപ റാശിദ് ഖാന് നല്‍കുമെന്ന പ്രചാരണം സമൂഹമാധ്യമങ്ങളില്‍ വൈറലായത്.
ഈ മാസം 23ന് നടന്ന ആവേശപ്പോരാട്ടത്തിലാണ് അഫ്ഗാനിസ്താന്‍ എട്ടു വികറ്റിന്റെ ആധികാരിക ജയം പാകിസ്താനെതിരെ നേടിയത്. ആദ്യമായാണ് അഫ്ഗാന്‍ പാകിസ്താനെ തോല്‍പ്പിക്കുന്നത്. മത്സരത്തിനുശേഷം അഫ്ഗാന്‍ പതാക പുതച്ച് മൈതാനത്തിറങ്ങിയ റാശിദ് ഖാന്‍ ഇന്‍ഡ്യന്‍ പതാകയും വീശിയിരുന്നു. ഇതിനാണ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഐസിസി 55 ലക്ഷം രൂപ പിഴയിട്ടതെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ റാശിദ് ഖാന് പിഴയിട്ടത് സംബന്ധിച്ച് ഐസിസി ഇതുവരെ ഔദ്യോഗികമായി ഒന്നും പ്രതികരിച്ചിട്ടില്ല.
എക്‌സിലാണ് റാശിദ് ഖാന്‍ ഇന്‍ഡ്യന്‍ പതാക വീശിയെന്നും ഇതിന് ഐസിസി 55 ലക്ഷം രൂപ പിഴ ചുമത്തിയെന്നും രത്തന്‍ ടാറ്റ 10 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചുവെന്നുമുള്ള വാര്‍ത്തകള്‍ ആരാധകര്‍ പോസ്റ്റ് ചെയ്തത്. നിമിഷങ്ങള്‍ക്കകം തന്നെ പോസ്റ്റ് വൈറലാവുകയും ചെയ്തു. ഇതിന് പിന്നാലെയാണ് രത്തന്‍ ടാറ്റ തന്നെ വിശദീകരണവുമായി എത്തിയത്.

Keywords: World Cup: Ratan Tata denies claims about announcing reward for Afghanistan cricketers, Mumbai, News, Ratan Tata, Compensation, Social Media, Post, Business Man, Message, ICC, National News.I have made no suggestions to the ICC or any cricket faculty about any cricket member regarding a fine or reward to any players.
— Ratan N. Tata (@RNTata2000) October 30, 2023
I have no connection to cricket whatsoever
Please do not believe WhatsApp forwards and videos of such nature unless they come from my official…
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.