E-cycle | ലോകത്തിലെ ഏറ്റവും വലിയ ഇ-സൈക്കിൾ ജിഗാഫാക്‌ടറി ഇന്ത്യയിൽ വരുന്നു; പണം നിക്ഷേപിച്ചവരിൽ ധോണിയും; സവിശേഷതകൾ

 


ന്യൂഡെൽഹി: (KVARTHA) ഇലക്ട്രിക് സൈക്കിൾ നിർമ്മാണ കമ്പനിയായ ഇമോട്ടോറാഡ് ഇന്ത്യയിൽ ഇ-സൈക്കിളുകൾ നിർമ്മിക്കുന്നതിനുള്ള ഏറ്റവും വലിയ ഫാക്ടറി സ്ഥാപിക്കുന്നു. മഹാരാഷ്ട്രയിലെ പൂനെയ്ക്ക് സമീപമുള്ള റാവെറ്റിൽ നിർമ്മിക്കുന്ന ഈ 'ജിഗാഫാക്‌ടറി' 2,40,000 ചതുരശ്ര അടിയിലാണ് നിർമ്മിക്കുന്നത്. അതിൻ്റെ ആദ്യഘട്ടം പൂർത്തീകരണത്തിൻ്റെ വക്കിലാണ്. ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയും ഇമോട്ടോറാഡ് കമ്പനിയിൽ പണം നിക്ഷേപിച്ചിട്ടുണ്ട്. എത്ര നിക്ഷേപം നടത്തിയെന്ന വിവരം ധോണിയോ കമ്പനിയോ നൽകിയിട്ടില്ല.

E-cycle | ലോകത്തിലെ ഏറ്റവും വലിയ ഇ-സൈക്കിൾ ജിഗാഫാക്‌ടറി ഇന്ത്യയിൽ വരുന്നു; പണം നിക്ഷേപിച്ചവരിൽ ധോണിയും; സവിശേഷതകൾ

നാല് ഘട്ടങ്ങളിലായി തങ്ങളുടെ നിർമാണ പ്ലാൻ്റ് സജ്ജമാകുമെന്ന് ഇമോട്ടോറാഡ് പറയുന്നു. പ്ലാൻ്റിൻ്റെ വലുപ്പം കണക്കിലെടുത്ത് ഇതിനെ ജിഗാഫാക്‌ടറി എന്ന് വിളിക്കുന്നു. നാല് ഘട്ടങ്ങളും പൂർത്തിയാകുമ്പോൾ, ലോകത്തിലെ ഏറ്റവും വലിയ ഇ-സൈക്കിൾ ജിഗാഫാക്‌ടറിയായി മാറുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഓഗസ്റ്റ് 15 മുതൽ ഫാക്ടറിയുടെ പ്രവർത്തനം ആരംഭിക്കും.

ഓരോ വർഷവും അഞ്ച് ലക്ഷം ഇ-സൈക്കിളുകൾ നിർമ്മിക്കുമെന്ന് കമ്പനി പറയുന്നു. ഇ-സൈക്കിളുകളിൽ ഉപയോഗിക്കുന്ന പല ഘടകങ്ങളും ഈ പ്ലാൻ്റിൽ കമ്പനി നിർമ്മിക്കുകയും കൂട്ടിച്ചേർക്കുകയും ചെയ്യും. പ്ലാൻ്റിൽ ബാറ്ററികൾ, മോട്ടോറുകൾ, ഡിസ്‌പ്ലേകൾ, ചാർജറുകൾ എന്നിവ നിർമ്മിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. വരും ദിവസങ്ങളിൽ, പുതിയ ഇലക്ട്രിക് സൈക്കിളുകൾക്കൊപ്പം പുതിയ നൂതന ഉൽപ്പന്നങ്ങളും ഇമോട്ടോറാഡ് പുറത്തിറക്കിയേക്കും.

നിലവിൽ 250 ജീവനക്കാരാണ് കമ്പനിക്കുള്ളത്. 300 പുതിയ ജീവനക്കാരെ റിക്രൂട്ട് ചെയ്യാനാണ് കമ്പനി പദ്ധതിയിടുന്നത്. ഇലക്ട്രിക് സൈക്കിളുകളുടെ വിപണി വളരെ വലുതാണെന്ന് ഇമോട്ടോറാഡിൻ്റെ സഹസ്ഥാപകനും സിഇഒയുമായ കുനാൽ ഗുപ്ത ചൂണ്ടിക്കാട്ടുന്നു. ആഗോളതലത്തിൽ ഇ-സൈക്കിളിൻ്റെ ആവശ്യം വർധിച്ചുകൊണ്ടിരിക്കുകയാണ്. 2022ൽ ആഗോള ഇ-സൈക്കിൾ വിപണി 40 ബില്യൺ ഡോളറായിരുന്നു, അത് തുടർച്ചയായി കുതിക്കുകയാണ്. ഇലക്ട്രിക് സൈക്കിൾ മേഖലയിൽ ലോകം മുഴുവൻ ചൈനയെയാണ് ആശ്രയിക്കുന്നത്. ചൈനയെക്കാൾ ഇന്ത്യയെ മുന്നിലെത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

Keywords: E-cycle, Automobile, National, Emotorad, E-Cycle, Pune, New Delhi, Maharashtra, Ravet, Cricket, Mahindra Singh Dhoni, Battery, Motors, Display, Chargers, Factory, World's Largest E-cycle Gigafactory to Open in Pune by Emotorad.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia