ശരത് പവാറിനെ പ്രധാനമന്ത്രിയായി കാണാന്‍ ആഗ്രഹം: സുശീല്‍ കുമാര്‍ ഷിന്‍ഡെ
Jan 11, 2014, 23:27 IST
സൊലാപൂര്‍(മഹാരാഷ്ട്ര): നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് ശരത് പവാറിനെ പ്രധാനമന്ത്രിയായി കാണാന്‍ ആഗ്രഹമെന്ന് കോണ്‍ഗ്രസ് നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ സുശീല്‍ കുമാര്‍ ഷിന്‍ഡെ. ജനുവരി 17ന് നടക്കുന്ന നിര്‍ണായക യോഗത്തില്‍ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധിയെ പ്രഖ്യാപിക്കാന്‍ പാര്‍ട്ടി തയ്യാറെടുക്കുന്നതിനിടയിലാണ് ഷിന്‍ഡെയുടെ പ്രസ്താവന.
1992ല്‍ ശരത് പവാര്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്നുവെന്ന് ഷിന്‍ഡെ പറഞ്ഞു. കൂടാതെ തന്നെ രാഷ്ട്രീയ രംഗത്തേയ്ക്ക് നയിച്ചത് ശരത് പവാറാണെന്നും ഷിന്‍ഡെ കൂട്ടിച്ചേര്‍ത്തു.
നേരത്തെ കോണ്‍ഗ്രസിന്റെ ഭാഗമായിരുന്നു ശരത് പവാര്‍. എന്നാല്‍ സോണിയ ഗാന്ധിയുടെ വിദേശ പൗരത്വത്തിന്റെ പേരില്‍ കോണ്‍ഗ്രസില്‍ നിന്നും പവാര്‍ വിട്ടുപോവുകയായിരുന്നു.
അതേസമയം 2014 മേയില്‍ നടക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ താന്‍ മല്‍സരിക്കുന്നില്ലെന്ന് ശരത് പവാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. രാജ്യസഭയിലൂടെ പാര്‍ലമെന്റില്‍ പ്രവേശിക്കാനാണ് പവാറിന്റെ തീരുമാനം.
SUMMARY: Solapur (Maharashtra): In a setback for the Congress ahead of its crucial January 17 session where party vice president Rahul Gandhi is likely to be named the prime ministerial candidate, Union Home Minister Sushilkumar Shinde on Saturday said that he would be happy to see Maharashtra strongman Sharad Pawar as the prime minister.
Keywords: Sushilkumar Shinde, Sharad Pawar, Prime Minister, Congress, Nationalist Congress Party

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.