യാക്കൂബിന്റെ മൃതദേഹം കുടുംബത്തിന് വിട്ടു നല്‍കും

 


നാഗ്പൂര്‍: (www.kvartha.com 30.07.2015) യാക്കൂബ് മേമന്റെ മൃതദേഹം കുടുംബാംഗങ്ങള്‍ക്ക് വിട്ടു നല്‍കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. യാക്കൂബിന്റെ സഹോദരന്‍ സുലൈമാനും ഉസ്മാനുമാണ് മൃതദേഹം ഏറ്റുവാങ്ങാനായി നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിയിരിക്കുന്നത്. വിട്ടു നല്‍കുന്ന മൃതദേഹ ഉച്ചയ്ക്ക് ഒരു മണിയോടെ വ്യോമമാര്‍ഗം മുംബൈയിലെത്തിക്കും.

ബുധനാഴ്ച തന്നെ യാക്കൂബിന്റെ സഹോദരന്മാര്‍ നാഗ്പൂരില്‍ എത്തിയിരുന്നു. ഇവര്‍ തങ്ങിയിരുന്ന ഹോട്ടല്‍ ദ്വാരകയില്‍ വന്‍ പോലീസ് സുരക്ഷയാണ് ഒരുക്കിയിരുന്നത്. പോലീസ് അകമ്പടിയോടെയാണ് ഇവര്‍ ജയിലില്‍ എത്തിയത്.

മൃതദേഹത്തിന്റെ ചിത്രങ്ങള്‍ എടുക്കാന്‍ ആരേയും അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ചെറിയ രീതിയില്‍ തന്നെ സംസ്‌ക്കാര ചടങ്ങുകള്‍ നടത്താനാണ് യാക്കൂബിന്റെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
യാക്കൂബിന്റെ മൃതദേഹം കുടുംബത്തിന് വിട്ടു നല്‍കും

SUMMARY: After a last-minute night-long attempt by his lawyers to stay his execution and the Supreme Court rejecting their plea, Mumbai serial blasts convict Yakub Memon was hanged to death amid high security in the Nagpur Central jail at 6.35 am on his 53rd birthday on Thursday

Keywords: Yakub Memon, Mumbai Blasts 1993, Supreme Court of India,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia