Yati | 'ഞങ്ങൾക്കും ജൂതന്മാർക്കും ഒരേ ശത്രു'; താനും 1000 ശിഷ്യന്മാരും ഇസ്രാഈലിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് യതി നരസിംഹാനന്ദ്; ബെഞ്ചമിൻ നെതന്യാഹുവിനോട് അനുവാദം തേടുന്നു; വീഡിയോ
Oct 14, 2023, 11:44 IST
ലക്‌നൗ: (KVARTHA) വിവാദ പരാമർശങ്ങൾക്ക് പേരുകേട്ട, ദസ്‌ന ദേവി ശക്തിപീഠത്തിലെ പ്രധാന പുരോഹിതൻ യതി നരസിംഹാനന്ദ സരസ്വതി, താനും തന്റെ 1000 അനുയായികളും ഇസ്രാഈലിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു. ഇസ്രാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് ഇക്കാര്യം അഭ്യർഥിച്ച അദ്ദേഹം, യുദ്ധത്തിൽ സൗജന്യമായി സേവനം അനുഷ്ഠിക്കും കൂട്ടിച്ചേർത്തു.
തനിക്കും അനുയായികൾക്കും ഇസ്രാഈലിൽ സ്ഥിരതാമസമാക്കാൻ അനുമതി തേടി ഒക്‌ടോബർ 16-ന് ന്യൂഡെൽഹിയിലെ ഇസ്രാഈൽ എംബസിയിൽ കത്ത് നൽകുമെന്ന് നരസിംഹാനന്ദ് വെളിപ്പെടുത്തുന്നത് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ കാണാം. 'ഞങ്ങൾക്കും ജൂതന്മാർക്കും ഒരേ ശത്രുവാണ്. അതിനാൽ, നമ്മുടെ ശത്രുവിനെ ഉന്മൂലനം ചെയ്യുന്നതിനായി ഫലസ്തീനുമായി നടക്കുന്ന യുദ്ധത്തിൽ ഇസ്രാഈലിനെ പിന്തുണയ്ക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു', അദ്ദേഹം പറഞ്ഞു.
Keywords: News, National, Lucknow, Yati Narsinghanand, Israel, Hamas, Yati Narsinghanand, supporters want to settle in Israel.
< !- START disable copy paste -->

Hatemonger Yati Narsinganand in a statement requested Israel PM @netanyahu to let him and his 1000 supporters settle in Israel. They will also contribute to the war free of cost.pic.twitter.com/ZXvdy1IvUY
— Piyush Rai (@Benarasiyaa) October 13, 2023
വിവാദ പ്രസംഗങ്ങൾ നടത്തി കുപ്രസിദ്ധനാണ് നരസിംഹാനന്ദ സരസ്വതി. കഴിഞ്ഞ വർഷം ഹരിദ്വാറിൽ വിദ്വേഷ പ്രസംഗം നടത്തിയതിന് അറസ്റ്റിലായിരുന്നു. കഴിഞ്ഞ വർഷം നവംബറിൽ, യതി നരസിംഹാനന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തിയതിനും ഹിന്ദുക്കൾക്ക് വേണ്ടത്ര ചെയ്യുന്നില്ലെന്ന് ആരോപിച്ച് രജപുത്ര രാജാവായ പൃഥ്വിരാജ് ചൗഹാനുമായി താരതമ്യപ്പെടുത്തിയതിനും കേസെടുത്തിരുന്നു.
Keywords: News, National, Lucknow, Yati Narsinghanand, Israel, Hamas, Yati Narsinghanand, supporters want to settle in Israel.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.