ന്യൂഡല്‍ഹി: ശിവസേനയുടെ ഭീഷണിയെ തുടര്‍ന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗവും രാജ്യസഭാ എംപിയുമായ സീതാറാം യെച്ചൂരി മുംബൈ സന്ദര്‍ശനം റദ്ദാക്കി. സെന്‍ട്രല്‍ മുംബൈയിലെ ദാദറില്‍ വന്മാലി ഹാളില്‍ നടന്ന ഓള് ഇന്ത്യ ഇന്‍ഷുറന്‍സ് എംപ്ളോയീസ് അസോസിയേഷന്റെ യോഗത്തില്‍ പങ്കെടുക്കാനായിരുന്നു യെച്ചൂരി എത്താനിരുന്നത്.
താക്കറെയുടെ മരണവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ അവതരിപ്പിച്ച പ്രമേയത്തെ യെച്ചൂരി എതിര്‍ത്തിരുന്നു. ഇതിന്റെ പേരിലാണ് യെച്ചൂരി പങ്കെടുക്കുന്ന പരിപാടി അലങ്കോലപ്പെടുത്താന്‍ ശിവസേന ആഹ്വാനം നല്‍കിയത്. ഉച്ചയ്ക്ക് ശേഷം ദാദറിലെ പ്ളാസ തീയേറ്ററിന് മുന്നിലുള്ള വീര്‍ ലോട്വാള് ഉദ്യാനത്തില്‍ സംഘടിക്കാന്‍ പ്രവര്‍ത്തകരോട് ശിവസേനാ നേതാക്കള്‍ ആഹ്വാനം നല്‍കിയിരുന്നു. എസ്എംഎസുകള്‍ മുഖേനയായിരുന്നു പ്രവര്‍ത്തകര്‍ക്ക് ആഹ്വാനം നല്‍കിയത്. എന്നാല്‍ ശിവസേനയുടെ ഭീഷണി മൂലമല്ല തന്റെ സന്ദര്‍ശനം റദ്ദാക്കിയതെന്ന് യെച്ചൂരി പിന്നീട് പറഞ്ഞു.
Keywords: National, CPM, General Secretary, Sitaram Yechuri, Sivsena, Mumbai, Visit, Threat, Cancelled, SMS, Shiv sainiks,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.