ബാംഗ്ലൂർ: മുന്‍ ബി.ജെ.പി നേതാവും കര്‍ണാടക മുഖ്യമന്ത്രിയുമായിരുന്ന ബി.എസ് യെദ്യൂരപ്പയുടെ പുതിയ പാര്‍ട്ടി ഡിസംബര്‍ ഒന്‍പതിന് നിലവില്‍ വരും. ഇതിനായി യെദ്യൂരപ്പ കഴിഞ്ഞ ദിവസം ബി.ജെ.പിയുടെ പ്രഥമികാംഗത്വവും നിയമസഭാംഗത്വവും രാജിവച്ചിരുന്നു.നാല്പത് വര്‍ഷത്തെ ബി.ജെ.പി രാഷ്ര്ടീയം അവസാനിപ്പിച്ചാണ് യെദ്യൂരപ്പ പുതിയ പാര്‍ട്ടിയുണ്ടാക്കുന്നത്.
കര്‍ണാടകത്തില്‍ ബി.ജെ.പിയെ അധികാരത്തിലെത്തിക്കുന്നതിലെ മുഖ്യസൂത്രധാരനായ യെദ്യൂരപ്പയുടെ രാജി വരുന്ന നിയമസഭാതിരഞ്ഞെടുപ്പിന് മുന്‍പായി ബി.ജെ.പിയില്‍ പിളര്‍പ്പ് അനിവാര്യമാക്കുന്നതാണ്. മന്ത്രിമാര്‍ ഉള്‍പ്പടെ നാല്പതോളം എം.എല്‍.എമാരും, എം.പി മാരും ബി.ജെ.പി വിടുമെന്നാണ് യദ്യൂരപ്പവിഭാഗം പ്രഖ്യാപിച്ചിട്ടുള്ളത്. ഷെട്ടാര്‍ സര്‍ക്കാരിന്റെ ഭരണകാലാവധിയുടെ സാങ്കേതികത്വത്തില്‍ കുരുങ്ങിയാണ് യെദ്യൂരപ്പ അനുകൂലികളായ എം.എല്‍.എമാര്‍ രാജിവെക്കാത്തതെന്നും തിരഞ്ഞെടുപ്പന് മുന്നോടിയായി ഇവരെല്ലം കെ.ജെ.പിയില്‍ ചേരുമെന്നുമാണ് സൂചന.
ഷിമോഗ ജില്ലയിലെ ഷിക്കാരപുരയില് നിന്നുമാണ് യെദ്യൂരപ്പ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നിയമസഭയിലെത്തിയത്. ജനതാദള്‍-ബി.ജെ.പി കൂട്ടുകക്ഷി മന്ത്രിസഭയില്‍ ഉപ മുഖ്യമന്ത്രിയായും പിന്നീട് ചെറിയ കാലയളവില്‍ മുഖ്യമന്ത്രിയാവുകയും ചെയ്ത യെദ്യൂരപ്പ 2008 മെയ് ലാണ് ദക്ഷിണേന്ത്യയിലെ ആദ്യ ബി.ജെ.പി മുഖ്യമന്ത്രിയായാത്. ഖനന അഴിമതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ലോകായുക്ത റിപ്പോര്‍ട്ടിലെ പരാമര്‍ശത്തെ തുടര്‍ന്ന് 2011 ജൂലയ് 31 ന് മുഖ്യമന്ത്രിപദം നഷ്ടപ്പെടുകയായിരുന്നു.
Key Words: Yeddyurappa, Karnataka, BJP, Resigned, New Party, Split, MLAs, Shettar, Shimoga, Mining scam,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.