Aadhar Update | ആധാർ കാർഡ് ഉടമകൾക്ക് സന്തോഷവാർത്ത! സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനുള്ള സമയപരിധി ഒരിക്കൽ കൂടി നീട്ടി

 


ന്യൂഡെൽഹി: (www.kvartha.com) ആധാർ കാർഡ് വിശദാംശങ്ങൾ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള സമയപരിധി യുഐഡിഎഐ വീണ്ടും നീട്ടി. നിലവിലെ സമയപരിധി സെപ്റ്റംബർ 14-ന് അവസാനിക്കുന്നതിനിടെയാണ് മൂന്ന് മാസത്തേക്ക് കൂടി നീട്ടിയത്. ഇനി ഡിസംബർ 14 വരെ സേവനം ഉപയോഗപ്പെടുത്താം.

Aadhar Update | ആധാർ കാർഡ് ഉടമകൾക്ക് സന്തോഷവാർത്ത! സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനുള്ള സമയപരിധി ഒരിക്കൽ കൂടി നീട്ടി

സൗജന്യ അപ്‌ഡേറ്റ് പ്രഖ്യാപിച്ചതിന് ശേഷം നിരവധി പേർ തങ്ങളുടെ ആധാർ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്‌തിട്ടുണ്ടെന്നും സമയപരിധി നീട്ടിയാൽ കൂടുതൽ പേർക്ക് ഈ സൗകര്യം സൗജന്യമായി ലഭിക്കുമെന്നും യുഐഡിഎഐ അറിയിച്ചു. ആധാറിൽ വിലാസവും ജനനത്തീയതിയും മറ്റ് വിവരങ്ങളും മാറ്റാൻ ആഗ്രഹിക്കുന്നവർ ഈ അവസരം പ്രയോജനപ്പെടുത്തണം.

10 വർഷമായി ആധാർ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാത്തവരെ കണക്കിലെടുത്താണ് യുഐഡിഎഐ സൗജന്യ അപ്‌ഡേറ്റ് ആരംഭിച്ചിരിക്കുന്നത്. ഇതിലൂടെ വിലാസവും വ്യക്തിവിവരങ്ങളും മാറ്റാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കണം. അധികൃതർ പരിശോധിച്ച് ഉറപ്പിച്ചതിന് ശേഷം വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യും. അതിന് ശേഷം പുതിയ ആധാർ കാർഡ് ഡൗൺലോഡ് ചെയ്താൽ അതിൽ മാറ്റം വരുത്തിയ വിവരങ്ങൾ ദൃശ്യമാകും.

ആധാർ വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർ https://myaadhaar(dot)uidai(dot)gov(dot)in/ എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യണം. നിങ്ങളുടെ വ്യക്തിവിവരങ്ങൾ മാറ്റാനോ വിലാസം മാറ്റാനോ ആഗ്രഹിക്കുന്നുവെങ്കിൽ ഐഡി പ്രൂഫും വിലാസ തെളിവും അപ്‌ലോഡ് ചെയ്യണം. ഫോൺ, ലാപ്‌ടോപ്പ്, കമ്പ്യൂട്ടർ എന്നിവയിലൂടെ മൈ ആധാർ പോർട്ടലിലേക്ക് ലോഗിൻ ചെയ്യാം.

പോർട്ടലിലൂടെ ആധാർ എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം

എങ്ങനെ ആധാർ അപ്ഡേറ്റ് ചെയ്യാം?

* ആധാർ കാർഡിലെ പേര്, വിലാസം, ജനനത്തീയതി തുടങ്ങിയ വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിന്, https://myaadhaar(dot)uidai(dot)gov(dot)in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക. 'ലോഗിൻ' ക്ലിക്ക് ചെയ്യുക.
* ആധാർ നമ്പറും ക്യാപ്‌ച കോഡും നൽകുക. ‘Send OTP’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് ആധാർ രജിസ്റ്റർ ചെയ്ത മൊബൈൽ ഫോൺ നമ്പറിലേക്ക് ഒ ടി പി (OTP) അയയ്ക്കും. അത് നൽകുക.
* ലോഗിൻ ചെയ്‌ത് ‘Update Aadhaar Online’ എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക.
* നിർദേശങ്ങൾ കൃത്യമായി വായിച്ച് ‘Proceed to update Aadhaar’എന്നതിൽ ക്ലിക്ക് ചെയ്യുക.
* അപ്ഡേറ്റ് ചെയ്യേണ്ട ഫീൽഡ് തെരഞ്ഞെടുക്കുക. ഇവിടെ ആവശ്യമായ രേഖകൾ അപ്‌ലോഡ് ചയ്യേണ്ടതുണ്ട്. ‘Proceed to update Aadhaar’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
* നൽകിയ വിശദാംശങ്ങൾ ശരിയാണെന്ന് ഉറപ്പിച്ച ശേഷം സബ്മിറ്റ് ചെയ്യുക.

Keywords: News, National, New Delhi, Aadhar Update, UIDAI, Lifestyle,   You can update your Aadhaar details free online till this date.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia