ജോലിസമയം ഡ്രൈവര്‍മാര്‍ ഫോണ്‍ കൈവശം വെക്കരുത്, കണ്ടക്ടര്‍മാര്‍ ജോലിയില്‍ കൂടുതല്‍ ശ്രദ്ധിക്കണം; സര്‍കാര്‍ ബസ് ജീവനക്കാര്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍

 


ചെന്നൈ: (www.kvartha.com 08.02.2022) ജോലിസമയം ഡ്രൈവര്‍മാര്‍ ഫോണ്‍ കൈവശംവെക്കരുതെന്നും കണ്ടക്ടര്‍മാര്‍ ജോലിയില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും തമിഴ്‌നാട് സര്‍കാര്‍. ഗതാഗതവകുപ്പ് പുറത്തിറക്കിയ ഉത്തരവിലാണ് സര്‍കാര്‍ ബസ് ജീവനക്കാര്‍ക്ക് പുതിയ നിയന്ത്രണങ്ങളേര്‍പെടുത്തിയത്.

സമീപകാലത്തായി അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഡ്രൈവര്‍മാരെയും കണ്ടക്ടര്‍മാരെയും നിയന്ത്രിക്കാനുള്ള സര്‍കാരിന്റെ പുതിയ ഉത്തരവ്. ഇതുപ്രകാരം ബസോടിക്കുമ്പോള്‍ ഡ്രൈവര്‍മാരുടെ പക്കല്‍ മൊബൈല്‍ഫോണ്‍ ഉണ്ടായിരിക്കരുത്.

ജോലിസമയം ഡ്രൈവര്‍മാര്‍ ഫോണ്‍ കൈവശം വെക്കരുത്, കണ്ടക്ടര്‍മാര്‍ ജോലിയില്‍ കൂടുതല്‍ ശ്രദ്ധിക്കണം; സര്‍കാര്‍ ബസ് ജീവനക്കാര്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍

ജോലിക്ക് കയറുമ്പോള്‍ ഫോണ്‍ കണ്ടക്ടര്‍ക്ക് കൊടുത്ത് ജോലിസമയം തീരുമ്പോള്‍ തിരിച്ചുവാങ്ങണം. കണ്ടക്ടര്‍മാര്‍ പകല്‍സമയം ഡ്രൈവര്‍മാരോട് സംസാരിച്ച് ബസിന്റെ മുന്‍സീറ്റിലിരിക്കരുത്. പിന്നില്‍ ഇടതുവശത്തെ സീറ്റിലിരുന്ന് രണ്ടുവാതിലുകളും നിരീക്ഷിക്കണം.

ദീര്‍ഘദൂരബസുകളില്‍ രാത്രി 11 മണി മുതല്‍ രാവിലെ അഞ്ചുമണി വരെ കണ്ടക്ടര്‍മാര്‍ക്ക് മുന്‍വശത്തെ സീറ്റിലിരിക്കാം. രാത്രിയില്‍ ഡ്രൈവര്‍ക്ക് ജോലിയില്‍ വേണ്ട സഹായങ്ങള്‍ ചെയ്തുനല്‍കണം എന്നിവയാണ് നിര്‍ദേശങ്ങള്‍. ഇതിനുവിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ നിയമനടപടിയെടുക്കുമെന്നും ഉത്തരവില്‍ പറയുന്നു.

Keywords:  You do not even have to hold the phone during working hours; New proposal for government bus, Chennai, Transport, Mobile Phone, Accident, National, News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia