Airport | വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്ക്കിടെ ഇനി ബാഗില്‍ നിന്ന് ലാപ്ടോപ്പ്, ഫോണ്‍, ചാര്‍ജര്‍ എന്നിവ നീക്കം ചെയ്യേണ്ടി വരില്ല; പുതിയ സംവിധാനം വരുന്നു
Dec 21, 2022, 21:16 IST
ന്യൂഡെല്‍ഹി: (www.kvartha.com) രാജ്യത്തെ വിമാനത്താവളങ്ങളില്‍ സുരക്ഷാ പരിശോധനയ്ക്കിടെ സമീപ ഭാവിയില്‍ ബാഗുകളില്‍ നിന്ന് ലാപ്ടോപ്പ്, ഫോണ്‍, ചാര്‍ജര്‍ എന്നിവയടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ നീക്കം ചെയ്യേണ്ടി വരില്ല. എയര്‍പോര്‍ട്ടുകളില്‍ കമ്പ്യൂട്ടര്‍ ടോമോഗ്രാഫി സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള സ്കാനറുകള്‍ സ്ഥാപിക്കാന്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (BCAS) ശുപാര്‍ശ ചെയ്തു. ബിസിഎഎസ് സിവില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കീഴിലാണ് വരുന്നത്.
ഈ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള സ്കാനര്‍ ഇന്‍സ്റ്റാള്‍ ചെയ്തുകഴിഞ്ഞാല്‍, ലഗേജില്‍ നിന്ന് ഇലക്ട്രോണിക് ഉപകരണങ്ങള്‍ നീക്കം ചെയ്യാതെ തന്നെ സ്കാന്‍ ചെയ്യാനാവും. നിലവില്‍, വിമാനത്താവളങ്ങളില്‍ ഉപയോഗിക്കുന്ന സ്കാനറുകള്‍ ഹാന്‍ഡ് ബാഗേജുകളുടെ ദ്വിമാന ചിത്രമാണ് കാണിക്കുന്നത്. വിമാനത്താവളങ്ങളില്‍ കമ്പ്യൂട്ടര്‍ ടോമോഗ്രാഫി സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള സ്കാനറുകള്‍ സ്ഥാപിക്കാന്‍ ബിസിഎഎസ് നിര്‍ദേശിച്ചിട്ടുണ്ടെന്ന് ജോയിന്റ് ഡയറക്ടര്‍ ജനറല്‍ ജയ്ദീപ് പ്രസാദ് പറഞ്ഞു.
'ഇത് ഹാന്‍ഡ്ബാഗിലെ വസ്തുക്കളുടെ ചിത്രം കാണിക്കുന്നു. ഇത്തരത്തിലുള്ള സ്കാനര്‍ ഉപയോഗിച്ച് യാത്രക്കാര്‍ സ്കാനറിലൂടെ കടന്നുപോകുന്നതിന് മുമ്പ് ഹാന്‍ഡ് ബാഗേജില്‍ നിന്ന് ഇലക്ട്രോണിക് ഉപകരണങ്ങള്‍ പുറത്തെടുക്കേണ്ടതില്ല', അദ്ദേഹം വ്യക്തമാക്കി. ഇത്തരം സ്കാനറുകള്‍ സ്ഥാപിക്കുന്നത് വിമാനത്താവളങ്ങളിലെ സുരക്ഷാ പരിശോധന വേഗത്തിലാക്കാന്‍ സഹായിക്കുമെന്നും പ്രതീക്ഷിക്കുന്നു.
അതീവ പ്രാധാന്യമുള്ള എയര്‍പോര്‍ട്ടുകളില്‍ വിന്യസിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്ന ചില സാങ്കേതികവിദ്യകളില്‍ 'കമ്പ്യൂട്ടര്‍ ടോമോഗ്രഫി എക്സ്പ്ലോസീവ് ഡിറ്റക്ഷന്‍ സിസ്റ്റം' (CT-EDS) മെഷീനും ഡ്യുവല്‍ ജനറേറ്റര്‍ എക്സ്-ബിഐഎസ് മെഷീനും ഉള്‍പ്പെടുന്നു. വിമാനത്താവളങ്ങളില്‍ റേഡിയോളജിക്കല്‍ ഡിറ്റക്ഷന്‍ എക്യുപ്മെന്റ് (RDE) ഘട്ടംഘട്ടമായി വിന്യസിക്കാനും പദ്ധതിയിട്ടിട്ടുണ്ട്.

Keywords: Latest-News, National, Top-Headlines, Airport, Air Plane, Passengers, Travel, Mobile Phone, Laptop, You may no longer have to take out phones, laptops at airport security checks; Here's why.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.