ഡാന്‍സ് ട്രൂപ്പ് ഉടമയ്ക്ക് 50,000 രൂപ നല്‍കി കണ്ടെത്തിയ വധു പുരുഷന്‍

 


ആഗ്ര: (www.kvartha.com 12.11.2014) ഡാന്‍സ് ട്രൂപ്പ് ഉടമയ്ക്ക് 50,000 രൂപ നല്‍കി കണ്ടെത്തിയ വധു പുരുഷനാണെന്ന് പരാതി. ഉത്തര്‍പ്രദേശിലാണ് സംഭവം. ഉത്തര്‍പ്രദേശ് സ്വദേശി ബാലക് റാം(37) ആണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്.
വധുവിനെ കണ്ടെത്താനായി ബാലക് റാം   ഡാന്‍സ് ട്രൂപ്പ് ഉടമയായ ഹുകാം സിംഗിന് 50,000 രൂപ നല്‍കിയിരുന്നു. മനോരോഗിയായ ബാലക് റാമിന് വിവാഹം കഴിക്കാന്‍ ആരും പെണ്‍കുട്ടികളെ നല്‍കാത്തതിനാലാണ് ഹുകാംസിംഗിനെ പെണ്ണ് കണ്ടെത്താന്‍ ഏല്‍പിച്ചത്.

ഒടുവില്‍ ഹുകാം സിംഗ് മധുരയില്‍ നിന്നും പെണ്ണിനെ കണ്ടെത്തി. ബാലക് റാമിന്റെ വീട്ടുകാര്‍ മധുരയില്‍ പോയി പെണ്ണിനെ കാണുകയും ഇഷ്ടപ്പെടുകയും ചെയ്തു. 29 കാരിയായ രാജ് കുമാരിയെയാണ്  ബാലക് റാമിന് വേണ്ടി ഹുകാം സിംഗ് കണ്ടെത്തിയത്. വീട്ടുകാര്‍ വിവാഹം ഉറപ്പിച്ചതോടെ ഇരുവരും തമ്മിലുള്ള വിവാഹം ആര്‍ഭാടമായി നടന്നു. വിവാഹത്തില്‍ വധുവിന്റെ ഭാഗത്തുനിന്നും ഹുകാം സിംഗ് മാത്രമാണ് പങ്കെടുത്തത്.

എന്നാല്‍ വിവാഹം കഴിഞ്ഞ് ഒരാഴ്ച തികയും മുമ്പുതന്നെ തന്റെ ഭാര്യ ആണാണെന്നുള്ള നഗ്ന സത്യം ബാലക് റാം തിരിച്ചറിഞ്ഞു. താന്‍ വിവാഹം കഴിച്ചത് 29കാരിയായ രാജ് കുമാരിയെ അല്ലെന്നും മറിച്ച് 15കാരനായ രാജ് കുമാറാണെന്നും ബാലക് റാമിന് മനസിലായി. ഹുകാംസിംഗിന്റെ ഡാന്‍സ് ട്രൂപ്പിലെ അംഗമാണ് രാജ്കുമാര്‍.

10,000 രൂപയ്ക്ക് ഹുകാം സിഗുമായുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് രാജ്കുമാര്‍ വധുവായി വേഷം കെട്ടിയത്. ഹുകാം സിംഗിന്റെ ചതി മനസിലാക്കിയ ബാലക് റാം പോലീസ് സ്‌റ്റേഷനില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയിരിക്കയാണ്. താന്‍ നല്‍കിയ 50,000 രൂപ ഹുകാംസിംഗിന്റെ കൈയില്‍ നിന്നും തിരിച്ചു വാങ്ങാന്‍ നിയമ പോരാട്ടം നടത്തുകയാണ് ബാലക് റാം.
ഡാന്‍സ് ട്രൂപ്പ് ഉടമയ്ക്ക് 50,000 രൂപ നല്‍കി കണ്ടെത്തിയ വധു പുരുഷന്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ആദിവാസി യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; ആദൂര്‍ സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ. സുഗുണന്‍ അറസ്റ്റില്‍
Keywords:  Young bride too shy could turn out a boy, Agra, UP, Complaint, Police, Police Station, Marriage, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia