'പരാതി നൽകിയത് പിൻവലിച്ചില്ല'; ഭാര്യക്ക് നേരെ വെടിയുതിർത്തെന്ന കേസിൽ ഭർത്താവ് അറസ്റ്റിൽ
Aug 19, 2021, 11:55 IST
ന്യൂഡെൽഹി: (www.kvartha.com 19.08.2021) തനിക്കെതിരെ നൽകിയ പരാതി പിൻവലിക്കാത്തതിനെ തുടർന്ന് ഭാര്യയ്ക്ക് നേരെ വെടിയുതിർത്തെന്ന പരാതിയിൽ ഭർത്താവ് പിടിയിൽ. ഡെൽഹിയിലെ മംഗൾപുരിയിലാണ് സംഭവം. 27കാരനായ മൊഹിതിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തെകുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ഇയാൾക്കെതിരെ ഭാര്യ മോണിക് പൊലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതി പിൻവലിക്കാൻ പലതവണ ആവശ്യപ്പെട്ടുവെന്നും ഇത് അനുസരിക്കാത്തതിനെ തുടർന്ന് വെടിയുതിർക്കുകയായിരുന്നുവെന്നുമാണ് പൊലീസ് പറഞ്ഞത്.
സംഭവത്തെകുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ഇയാൾക്കെതിരെ ഭാര്യ മോണിക് പൊലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതി പിൻവലിക്കാൻ പലതവണ ആവശ്യപ്പെട്ടുവെന്നും ഇത് അനുസരിക്കാത്തതിനെ തുടർന്ന് വെടിയുതിർക്കുകയായിരുന്നുവെന്നുമാണ് പൊലീസ് പറഞ്ഞത്.
മോണികും മൊഹിതും ഒരു വർഷം മുൻപാണ് വിവാഹം ചെയ്തത്. തന്നോട് ഭർത്താവ് വഴക്കിടുന്നുവെന്ന് മോണിക് സംഭവം നടക്കുന്ന ദിവസം രാവിലെ ഒൻപത് മണിയോടെ പൊലീസിനെ ഫോൺ ചെയ്ത് അറിയിച്ചുവെന്നും, പിന്നീട് ഉച്ചയ്ക്ക് രണ്ട് മണിയോടെ രാജ് പാർക് പൊലീസ് സ്റ്റേഷനിലെത്തി ഭർത്താവിനെതിരെ പരാതി നൽകിയെന്നുമാണ് പൊലീസ് പറയുന്നത്.
പരാതിയുടെ പിന്നാലെ മൊഹിതിനെ വിളിച്ചെങ്കിലും താനിപ്പോൾ സ്ഥലത്തില്ലെന്നും കൊണോട്ട് പ്ലേസിലാണെന്നും വൈകീട്ടോടെ എത്തുമെന്ന് അറിയിക്കുകയായിരുന്നവെന്നും പൊലീസ് കൂട്ടിച്ചേർത്തു.
എന്നാൽ വൈകീട്ട് നാല് മണിയോടെ മോണിക് വീണ്ടും പൊലീസിൽ വിളിച്ച് ഭർത്താവ് താൻ ഉള്ള സ്ഥലത്ത് എത്തിയെന്ന് അറിയിക്കുകയും, പരാതി പിൻവലിക്കണമെന്നാവശ്യപെട്ട് തനിക്ക് നേരെ വെടിയുതിർത്തുവെന്ന് ആരോപിക്കുകയും ചെയ്തു. പ്രതി ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.
Keywords: News, New Delhi, National, India, Arrested, Arrest, Police, Case, Young man arrested on woman's complaint.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.