സുഹൃത്തിന്റെ വീടിന് മുന്നിൽ നിന്നും പൊള്ളലേറ്റ് യുവാവ് മരിച്ചു
May 29, 2021, 14:41 IST
ചെന്നൈ: (www.kvartha.com 29.05.2021) രാമനാഥപുരത്ത് സുഹൃത്തിന്റെ വീടിന് മുന്നിൽ വച്ചു പൊള്ളലേറ്റ് യുവാവ് മരിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. എഞ്ചിനിയറിംഗ് ബിരുധദാരിയായ വിജയ് (25) എന്ന യുവാവാണ് പെൺസുഹൃത്തിന്റെ വീടിന് മുന്നിൽ നിന്നും ദാരുണമായി പൊള്ളലേറ്റ് മരിച്ചത്.
സംഭവത്തെ കുറിച്ച് പുറത്തുവരുന്ന റിപോർടുകൾ ശിവഗംഗയിലെ ഒരു പ്രൈവറ്റ് എഞ്ചിനിയറിംഗ് കോളജിലാണ് വിജയ് പഠിച്ചത്. ഇവിടെ സഹപാഠിയായിരുന്ന അപർണ ശ്രീ എന്ന പെൺകുട്ടിയുമായി ഇയാൾ പ്രണയത്തിലായെന്നും ഇതിനിടെ ഈ ബന്ധത്തെക്കുറിച്ച് അറിഞ്ഞ അപർണയുടെ വീട്ടുകാർ, ഇരുവരും തമ്മിൽ ബന്ധപ്പെടാതിരിക്കാൻ ശ്രമിച്ചു. എന്നാൽ കൂട്ടുകാരിൽ നിന്നും വിവരം അറിഞ്ഞ വിജയ്, ബന്ധുക്കളുമൊത്ത് അപർണയുടെ വീട്ടിലെത്തി വിവാഹാലോചന നടത്തി. യുവതിയുടെ വീട്ടുകാർ ഈ ബന്ധത്തെ എതിർക്കുകയായിരുന്നു. പിന്നാലെ വിജയ്ക്കെതിരെ കാരൈക്കുടി പൊലീസ് സ്റ്റേഷനില്‍ പരാതി നൽകുകയും ചെയ്തു.
ശനിയാഴ്ച വൈകിട്ടോടെ വിജയ് വീണ്ടും അപർണയുടെ വീട്ടിലെത്തി. എന്നാൽ തങ്ങളുടെ തീരുമാനത്തിൽ ഉറച്ച നിന്ന, വീട്ടുകാർ അപർണ മരിച്ചാൽ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടും എന്ന തരത്തിൽ വിജയിയോട് സംസാരിച്ചു എന്നാണ് പറയപ്പെടുന്നത്. ഇതോടെ ഭയന്നു പോയ യുവാവ് തന്‍റെ കാമുകിയുടെ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവിതം അവസാനിപ്പിക്കുകയായിരുന്നു. അപര്‍ണയുടെ ബന്ധുക്കളുടെ വാക്കുകള്‍ കേട്ട ഞെട്ടലിൽ വിജയ്, അവരുടെ വീടിന് മുന്നിൽ വച്ച് തന്നെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. അപർണ ജീവിച്ചിരിക്കണം എന്ന് വിളിച്ചു പറഞ്ഞു കൊണ്ടായിരുന്നു ഇങ്ങനെയൊരു നീക്കം
ബഹളം കേട്ടെത്തിയ അയൽക്കാർ അഗ്നിരക്ഷാ സേന അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ഇവർ വിജയിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗുരുതര പരിക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നാണ് പൊലീസ് അറിയിച്ചു.
Keywords: News, Chennai, Tamilnadu, National, India, Police, Suicide, Death, Young man self-immolates in front of friend house to save her from honour killing.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.