'റെയില്‍വേ ട്രാകിലിരുന്ന് പബ്ജി കളിക്കുന്നതിനിടെ സഹോദരങ്ങള്‍ ട്രെയിനിടിച്ച് മരിച്ചു'

 


ജയ്പൂര്‍: (www.kvartha.com 09.01.2022) സഹോദരങ്ങള്‍ ട്രെയിനിടിച്ച് മരിച്ചു. രാജസ്താനിലെ അല്‍വാര്‍ ജില്ലയിലാണ് സംഭവം. ലോകേഷ് മീണ (22), ഇളയ സഹോദരന്‍ രാഹുല്‍ (19) എന്നിവരാണ് മരിച്ചത്. ട്രാകിലിരുന്ന് മൊബൈല്‍ ഫോണില്‍ പബ്ജി ഓണ്‍ലൈന്‍ ഗെയിം കളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് വിവരം.
                       
'റെയില്‍വേ ട്രാകിലിരുന്ന് പബ്ജി കളിക്കുന്നതിനിടെ സഹോദരങ്ങള്‍ ട്രെയിനിടിച്ച് മരിച്ചു'

ലോകേഷ് മീണയും രാഹുലും രൂപബാസ് ടൗണിനടുത്തുള്ള റെയില്‍വേ ട്രാകിലിരുന്ന് പബ്ജി കളിക്കുകയായിരുന്നുവെന്നും കളിയില്‍ മുഴുകിയിരുന്നതിനാല്‍ ട്രെയിന്‍ വരുന്നത് കണ്ടില്ലെന്നും സദര്‍ പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് മനോഹര്‍ ലാല്‍ പറഞ്ഞു.

രൂപബാസില്‍ മൂത്ത സഹോദരിക്കൊപ്പമായിരുന്നു ഇവരും താമസിച്ചിരുന്നത്. അവരുടെ പിതാവ് അല്‍വാറിലെ തെഹ്ലയ്ക്ക് സമീപമുള്ള ഗ്രാമത്തിലാണ് താമസിക്കുന്നത്. പോസ്റ്റ് മോർടെത്തിന് ശേഷം മൃതദേഹങ്ങള്‍ കുടുംബത്തിന് വിട്ടുകൊടുത്തതായി പൊലീസ് അറിയിച്ചു.

പബ്ജി കളിച്ച് മറ്റ് പല അപകടങ്ങളിലും ചില യുവാക്കള്‍ പെട്ടിട്ടുണ്ട്. പബ്ജി കളിച്ചത് കൊണ്ടുമാത്രം ജീവന്‍ തിരിച്ചുകിട്ടിയ സംഭവവുമുണ്ട്. രണ്ട് വര്‍ഷം മുമ്പ് ആന്ധ്രയിലെ ഒരു ഫാക്ടറിയില്‍ നിന്ന് രാത്രി വിഷവാതകം ചോര്‍ന്ന് ഏതാനും പേര്‍ മരിച്ചിരുന്നു. അന്ന് ഉറങ്ങാതിരുന്ന് പബ്ജി കളിച്ച യുവാക്കള്‍ രക്ഷപെട്ടിരുന്നു.


Keywords:  News, National, Top-Headlines, Rajasthan, Jaipur, Man, Train, Death, Mobile, Police, Police Station, Young men died after hit train.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia