Attacked | 'സ്വാമി പ്രസാദ് മൗര്യക്ക് നേരെ ചെരുപ്പൂരിയെറിഞ്ഞ് അഭിഭാഷക വേഷത്തിലെത്തിയ യുവാവ്; പൊലീസ് നോക്കിനില്‍ക്കെ കൈകാര്യം ചെയ്ത് പ്രവര്‍ത്തകര്‍'; ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍
Aug 21, 2023, 19:58 IST
ലക് നൗ: (www.kvartha.com) സമാജ് വാദി പാര്‍ടിയുടെ വിവാദ നേതാവ് സ്വാമി പ്രസാദ് മൗര്യക്ക് നേരെ ചെരുപ്പൂരിയെറിഞ്ഞ യുവാവിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. അഭിഭാഷക വേഷത്തിലെത്തിയ ആകാശ് സൈനി എന്ന യുവാവാണ് പാര്‍ടിയുടെ ഒബിസി മീറ്റിങ്ങിനിടെ മൗര്യക്ക് നേരെ ചെരുപ്പൂരിയെറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.
ചെരുപ്പൂരിയെറിയുന്നതിന്റേയും യുവാവിനെ പ്രവര്‍ത്തകര്‍ അക്രമിക്കുന്നതിന്റേയും ദൃശ്യങ്ങളാണ് പുറത്തുവന്നത്. പൊലീസ് നോക്കിനില്‍ക്കെയായിരുന്നു യുവാവിനെ പാര്‍ടി പ്രവര്‍ത്തകര്‍ മര്‍ദിച്ചതെന്ന് പുറത്തുവന്ന ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകാം.
അക്രമി ആരാണെന്നും മൗര്യക്ക് നേരെയുള്ള ആക്രമണത്തിന് പിന്നിലെ കാരണമെന്താണെന്നുമുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുന്നതിന് മുമ്പുതന്നെ പൊലീസ് യുവാവിനെ ഒടോ റിക്ഷയില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു.
തനിക്ക് നേരെയുള്ള ആക്രമണം പരാജയപ്പെട്ടുവെന്നായിരുന്നു വിഷയത്തില്‍ മൗര്യയുടെ പ്രതികരണം. 'എനിക്ക് നേരെ ചെരുപ്പൂരിയെറിഞ്ഞ് യുവാവ് നടത്താന്‍ ശ്രമിച്ച ആക്രമണം സമ്പൂര്‍ണ പരാജയമായിരുന്നു. യുവാവിനെ പിന്നീട് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യുകയും പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു' എന്ന് മൗര്യ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഹിന്ദു മതഗ്രന്ഥമായ രാമചരിതമാനസിനെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ വാര്‍ത്തകളില്‍ ഇടം പിടിച്ച വ്യക്തിയായിരുന്നു സ്വാമി പ്രസാദ് മൗര്യ. രാഷ്ട്രീയക്കാരും സ്വാമിമാരും ഉള്‍പെടെ നിരവധി പേര് മൗര്യക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നേരത്തെ രംഗത്തെത്തിയിരുന്നു. 2022ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ബിജെപിയില്‍ നിന്നും മൗര്യ സമാജ് വാദി പാര്‍ടിയില്‍ ചേരുന്നത്.
Keywords: Youth apprehended for hurling shoe at SP leader Swami Prasad Maurya at event, UP, News, Custody, Police, Auto Rickshaw, Social Media, Crime, Criminal Case, Media, National News.Lucknow: समाजवादी पार्टी के ओबीसी महासम्मेलन में स्वामी प्रसाद मौर्य पर फेंका गया जूता
— Shailendra Singh (@Shailendra97S) August 21, 2023
वकील के भेष में आए आकाश सैनी ने फेंका जूता
मौके पर मौजूद समर्थकों ने हमलावर को जमकर पीटा, किया पुलिस के हवाले@SwamiPMaurya @BJP4UP #Lucknow #SamajwadiParty #swamiprasadmaurya #viralvideo pic.twitter.com/bBcjEqXwFl
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.