ഷൂട്ടിംഗിന്റെ പേരില്‍ മോഡലിനെ പൂട്ടിയിട്ട് പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

 



ഷൂട്ടിംഗിന്റെ പേരില്‍ മോഡലിനെ പൂട്ടിയിട്ട് പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
നാഗ്പൂര്‍: ഷൂട്ടിംഗിന്റെ പേരി മോഡലായ യുവതിയെ വിളിച്ചുവരുത്തി വീട്ടില്‍ പൂട്ടിയിട്ട് രണ്ട് ദിവസം പീഡിപ്പിച്ച സംഘത്തിലെ പ്രധാന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. നാഗ്പൂരിലെ യുവതിയാണ്‌ പീഡനത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് സമീര്‍ എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സഞ്ജയ് എന്ന സ്വയം പരിചയപ്പെടുത്തിയ ആളാണ് യുവതിയെ വഞ്ചിച്ചത്. തന്റെ കമ്പനിയുടെ പുതിയ സാരിയുടെ മോഡലാകാമോ എന്ന് ചോദിച്ച് ഇയാള്‍ യുവതിയെ ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. മോഡലാകാമെന്ന് സമ്മതിച്ച യുവതിയോട് ചിത്രീകരണത്തിനായി വാരണാസിയിലെത്താന്‍ പറഞ്ഞു. ഇവിടെയെത്തിയ ശേഷം ഷൂട്ടിംഗിനെന്ന പേരില്‍ ഒരു വീട്ടിലെത്തിച്ച് സഞ്ജയും രണ്ട് സൂഹൃത്തുക്കളും ചേര്‍ന്ന് യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കി. രണ്ട് ദിവസത്തോളം പൂട്ടിയിട്ട് പീഡനം തുടര്‍ന്നു. കൈവശമുണ്ടായിരുന്ന പണവും ആഭരണങ്ങളും പിടിച്ചു വാങ്ങി. പുറത്തു വിടണമങ്കില്‍ 50,000 രൂപ കൂടി നല്‍കണമെന്ന് ആവശ്യപ്പെട്ടു. പണം സ്വരൂപിക്കാനായി പുറത്തുവന്ന യുവതി നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന്‌ പോലീസിലും പരാതി നല്‍കി. പോലീസ് നടത്തിയ തിരച്ചിലിലാണ്‌ മുഖ്യ പ്രതി അറസ്റ്റിലായത്.

English Summery
Nagpur: Youth arrested who raped model girl in UP. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia