മംഗലാപുരത്ത് വീണ്ടും സദാചാര പോലീസ് യുവാവിനെ മര്‍ദ്ദിച്ചു

 


മംഗലാപുരത്ത് വീണ്ടും സദാചാര പോലീസ് യുവാവിനെ മര്‍ദ്ദിച്ചു
മംഗലാപുരം : ശ്രീരാമസേനയും ബജ്‌റംഗ്ദളും അനാവശ്യ ഇടപെടലുകള്‍ നടത്തി ജനങ്ങള്‍ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ മംഗലാപുരം നഗരത്തില്‍ വീണ്ടും സദാചാരപോലീസ് അഴിഞ്ഞാടി.

ഞായറാഴ്ച രാത്രിയിലാണ് സംഭവം. സംഘം ചേര്‍ന്ന് വന്ന സദാചാര പോലീസ് ബണ്ട്വാള്‍ സ്വദേശിയായ മുസ്ലിം യുവാവിനെ മര്‍ദ്ദിച്ചവശനാക്കി. ശക്തിനഗര്‍ സ്വദേശിനിയും കോള്‍ സെന്റര്‍ ജീവനക്കാരിയുമായി യുവതിക്കൊപ്പം യുവാവിനെ കണ്ടതാണ് സദാചാര പോലീസിനെ പ്രകോപിപ്പിച്ചത്. യുവാവിനെ കൈകാര്യം ചെയ്ത ശേഷം ചിലര്‍ പോലീസില്‍ വിളിച്ചറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി അക്രമികളെ തുരത്തി.

സംഭവം സംബന്ധിച്ച് നാല് പേരെ അറസ്റ്റ് ചെയ്തു. നിഷിത്ത്, പുരുഷോത്തം, നവീന്‍ ഷെട്ടി. സന്ദീപ് ഷെട്ടി എന്നിവരാണ് അറസ്റ്റിലായത്. അവര്‍ ജെപ്പു സ്വദേശികളാണ്.

ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു. കയ്യേറ്റത്തിനിരയായ യുവാവും യുവതിയും പരാതിപ്പെട്ടിട്ടില്ലെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ സീമന്ത്കുമാര്‍ സിംഗ് പറഞ്ഞു. എങ്കിലും പോലീസ് സ്വമേധയ കേസെടുക്കുകയായിരുന്നു.

Keywords:  Mangalore, Youth, Assault, National 


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia