Drunken Youth | ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ മുകളിലിരുന്ന് മദ്യപിക്കുന്ന യുവാക്കളുടെ വീഡിയോ വൈറല്‍; പിന്നീട് സംഭവിച്ചത്
Aug 1, 2023, 14:08 IST
ഗാസിയാബാദ്: (www.kvartha.com) ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ മുകളിലിരുന്ന് മദ്യപിക്കുന്ന യുവാക്കളുടെ വീഡിയോ വൈറല്‍. യുവാക്കളുടെ സാഹസികത നിറഞ്ഞ വീഡിയോ ജൂലൈ 29 ന് രാത്രിയോടെയാണ് ട്വിറ്ററില്‍ പങ്കുവച്ചത്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം നടക്കുന്നത്.
ആകാശ് കുമാര്‍ എന്ന ട്വിറ്റര്‍ ഉപയോക്താവ് പങ്കുവച്ച വീഡിയോയ്ക്ക് ഒപ്പം അദ്ദേഹം ഇങ്ങനെ കുറിച്ചു,' റോഡില്‍ കാറുമായി സ്റ്റണ്ട് ചെയ്യുന്ന വീഡിയോ വൈറലായി. ഗാസിയാബാദിലെ പോഷ് ഏരിയയായ ഇവിടെ വലിയ വ്യക്തികളുടെ വീടുകള്‍ ഉള്ള സ്ഥലം കൂടിയാണ്. തുടര്‍ചയായ പ്രവര്‍ത്തനങ്ങള്‍ പോലും ഫലപ്രദമല്ലെന്ന ഭയം ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്നു.'
പങ്കുവച്ച വീഡിയോയില്‍ ഓടുന്ന കാറിന് മുകളിലിരുന്ന് രണ്ട് പേരില്‍ ഒരാള്‍ മദ്യപിക്കുന്നത് കാണാം. മദ്യപിച്ച ശേഷം അയാള്‍ കുപ്പി റോഡിലേക്ക് വലിച്ചെറിയുന്നു. പിന്നാലെ ഷര്‍ട് ഊരാന്‍ ശ്രമിക്കുന്നതും കാണാം.
ഇതിന് പിന്നാലെ അന്ന് രാത്രി പത്തേ മുക്കാലോടെ ഗാസിയാബാദിലെ ഡിസിപി സിറ്റി കമീഷണറേറ്റിന്റെ ട്വിറ്റര്‍ പേജില്‍, ഒരു വീഡിയോയും ചിത്രവും പങ്കുവയ്ക്കപ്പെട്ടു. ഒപ്പമുള്ള കുറിപ്പില്‍ ഇങ്ങനെ എഴുതി. ' ഇന്ന്, സാമൂഹിക മാധ്യമങ്ങളിലൂടെ, കവി നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയുമായി ബന്ധപ്പെട്ട ഒരു വൈറല്‍ വീഡിയോ ലഭിച്ചു, അതില്‍ ചില യുവാക്കള്‍ ഓടുന്ന വാഹനത്തില്‍ മദ്യപിക്കുകയും ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്യുന്നു.
മൂന്നു യുവാക്കളെ അറസ്റ്റ് ചെയ്ത ശേഷം വാഹനം പിടിച്ചെടുക്കുകയും പ്രസ്തുത വാഹനത്തിന് 10,000 രൂപ പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്. എസിപി കവി നഗര്‍.'
ഒപ്പം സംഭവത്തെ കുറിച്ച് വിശദമാക്കുന്ന എസിപിയുടെ വീഡിയോയും മൂന്ന് പേര്‍ അഴിക്കുള്ളില്‍ നില്‍ക്കുന്ന ചിത്രവും അടച്ച പെറ്റിയുടെ രസീറ്റുമുണ്ടായിരുന്നു. എസിപിയുടെ വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി. ഇതിനകം ലക്ഷക്കണക്കിനാളുകളാണ് വീഡിയോ കണ്ടുകഴിഞ്ഞത്. നിരവധി പേര്‍ വീഡിയോയ്ക്ക് അഭിപ്രായവും പങ്കിട്ടു.
രണ്ട് വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ ഇതിനകം തന്നെ വൈറലായി. ചിലര്‍ പൊതുസ്ഥലത്ത് പുരുഷന്മാരുടെ പെരുമാറ്റത്തെ ചോദ്യം ചെയ്തുകൊണ്ട് തങ്ങളുടെ രോഷം പ്രകടിപ്പിച്ചു. ഒന്നിലധികം ട്വിറ്റര്‍ ഉപയോക്താക്കള്‍ വീഡിയോ അപ്ലോഡ് ചെയ്യുകയും നടപടിയെടുക്കാന്‍ അധികാരികളോട് ആവശ്യപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് കാറിന്റെ ഡ്രൈവര്‍ ഉള്‍പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഒപ്പം കാറും കസ്റ്റഡിയില്‍ എടുത്തു.
സമാനമായ നിരവധി വാര്‍ത്തകളാണ് ഉത്തരേന്‍ഡ്യയില്‍ നിന്ന് നേരത്തെയും പുറത്ത് വന്നിരുന്നത്. വിവാഹ ദിവസം ഹെല്‍മറ്റില്ലാതെ വിവാഹ വസ്ത്രത്തില്‍ സ്‌കൂടറോടിച്ച് പോകുന്ന വധുവിന്റെയും കാറിന്റെ ബോണറ്റില്‍ ഇരുന്ന് പോകുന്ന വധുവിന്റെയും ബൈക് ഓടിക്കുന്ന യുവാവിന് അഭിമുഖമായി ഇരുന്ന് യാത്ര ചെയ്യുന്ന കാമുകിയുടെയും വീഡിയോകള്‍ ഇതുപോലെ വൈറലാവുകയും പൊലീസ് നടപടിയെടുക്കുകയും ചെയ്തതും നേരത്തെ വാര്‍ത്തയായിരുന്നു.
ആകാശ് കുമാര്‍ എന്ന ട്വിറ്റര്‍ ഉപയോക്താവ് പങ്കുവച്ച വീഡിയോയ്ക്ക് ഒപ്പം അദ്ദേഹം ഇങ്ങനെ കുറിച്ചു,' റോഡില്‍ കാറുമായി സ്റ്റണ്ട് ചെയ്യുന്ന വീഡിയോ വൈറലായി. ഗാസിയാബാദിലെ പോഷ് ഏരിയയായ ഇവിടെ വലിയ വ്യക്തികളുടെ വീടുകള്‍ ഉള്ള സ്ഥലം കൂടിയാണ്. തുടര്‍ചയായ പ്രവര്‍ത്തനങ്ങള്‍ പോലും ഫലപ്രദമല്ലെന്ന ഭയം ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്നു.'
പങ്കുവച്ച വീഡിയോയില്‍ ഓടുന്ന കാറിന് മുകളിലിരുന്ന് രണ്ട് പേരില്‍ ഒരാള്‍ മദ്യപിക്കുന്നത് കാണാം. മദ്യപിച്ച ശേഷം അയാള്‍ കുപ്പി റോഡിലേക്ക് വലിച്ചെറിയുന്നു. പിന്നാലെ ഷര്‍ട് ഊരാന്‍ ശ്രമിക്കുന്നതും കാണാം.
ഇതിന് പിന്നാലെ അന്ന് രാത്രി പത്തേ മുക്കാലോടെ ഗാസിയാബാദിലെ ഡിസിപി സിറ്റി കമീഷണറേറ്റിന്റെ ട്വിറ്റര്‍ പേജില്‍, ഒരു വീഡിയോയും ചിത്രവും പങ്കുവയ്ക്കപ്പെട്ടു. ഒപ്പമുള്ള കുറിപ്പില്‍ ഇങ്ങനെ എഴുതി. ' ഇന്ന്, സാമൂഹിക മാധ്യമങ്ങളിലൂടെ, കവി നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയുമായി ബന്ധപ്പെട്ട ഒരു വൈറല്‍ വീഡിയോ ലഭിച്ചു, അതില്‍ ചില യുവാക്കള്‍ ഓടുന്ന വാഹനത്തില്‍ മദ്യപിക്കുകയും ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്യുന്നു.
മൂന്നു യുവാക്കളെ അറസ്റ്റ് ചെയ്ത ശേഷം വാഹനം പിടിച്ചെടുക്കുകയും പ്രസ്തുത വാഹനത്തിന് 10,000 രൂപ പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്. എസിപി കവി നഗര്‍.'
ഒപ്പം സംഭവത്തെ കുറിച്ച് വിശദമാക്കുന്ന എസിപിയുടെ വീഡിയോയും മൂന്ന് പേര്‍ അഴിക്കുള്ളില്‍ നില്‍ക്കുന്ന ചിത്രവും അടച്ച പെറ്റിയുടെ രസീറ്റുമുണ്ടായിരുന്നു. എസിപിയുടെ വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി. ഇതിനകം ലക്ഷക്കണക്കിനാളുകളാണ് വീഡിയോ കണ്ടുകഴിഞ്ഞത്. നിരവധി പേര്‍ വീഡിയോയ്ക്ക് അഭിപ്രായവും പങ്കിട്ടു.
രണ്ട് വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ ഇതിനകം തന്നെ വൈറലായി. ചിലര്‍ പൊതുസ്ഥലത്ത് പുരുഷന്മാരുടെ പെരുമാറ്റത്തെ ചോദ്യം ചെയ്തുകൊണ്ട് തങ്ങളുടെ രോഷം പ്രകടിപ്പിച്ചു. ഒന്നിലധികം ട്വിറ്റര്‍ ഉപയോക്താക്കള്‍ വീഡിയോ അപ്ലോഡ് ചെയ്യുകയും നടപടിയെടുക്കാന്‍ അധികാരികളോട് ആവശ്യപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് കാറിന്റെ ഡ്രൈവര്‍ ഉള്‍പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഒപ്പം കാറും കസ്റ്റഡിയില്‍ എടുത്തു.
#Ghaziabad
— Akash Kumar (@Akashkchoudhary) July 29, 2023
ऑन रोड कार से स्टंट करते हुए वीडियो हुआ वायरल
ये RDC #गाजियाबाद का वो पॉश इलाका
जहां बड़े बड़े साहबों के मकान है ।
लोगो में इतना डर है की , लगातार कार्यवाहियां भी बेअसर है ।@ghaziabadpolice
🙏🇮🇳✍️🙏 pic.twitter.com/ndpU92eXpE
Keywords: Youth captured drinking on moving car's roof in Ghaziabad, here's what action cops took, Ghaziabad, News, Twitter, Video, Youth Arrested, Fined, Police, Comment, Video, National News.आज सोशल मीडिया के माध्यम से थाना क्षेत्र कविनगर से सम्बन्धित एक वायरल वीडियो प्राप्त हुआ जिसमे कुछ युवक चलती गाडी मे ड्रिंक कर रहे है व यातायात को बाधित कर रहे है । 03 युवक को गिरफ्तार कर वाहन को सीज किया गया है तथा उक्त वाहन का 10,000 रु0 का चालान किया गया है। बाइट- एसीपी कविनगर pic.twitter.com/T6V9GCufFQ
— DCP CITY COMMISSIONERATE GHAZIABAD (@DCPCityGZB) July 29, 2023
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.