Police Booked | 'സ്ത്രീത്വത്തെ അപമാനിച്ചു, ലൈംഗികചുവയുള്ള പരാമര്‍ശങ്ങള്‍ നടത്തി'; അസമിലെ വനിതാ നേതാവിന്റെ പരാതിയില്‍ യൂത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനെതിരെ കേസ്

 


ന്യൂഡെല്‍ഹി: (www.kvartha.com) അസമിലെ വനിതാ നേതാവ് അങ്കിത ദത്തയുടെ പരാതിയില്‍ യൂത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി വി ശ്രീനിവാസിനെതിരെ കേസ്. സ്ത്രീത്വത്തെ അപമാനിച്ചു, ഭീഷണിപ്പെടുത്തി, ലൈംഗികചുവയുള്ള പരാമര്‍ശങ്ങള്‍ നടത്തി ഉപദ്രവിക്കാന്‍ ശ്രമിച്ചു എന്നതടക്കമുള്ള ആരോപണങ്ങളെത്തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. 

ശ്രീനിവാസ് ബിവി തന്നെ അപമാനിക്കുകയും ലിംഗവിവേചനത്തോടെ പെരുമാറുകയും ചെയ്‌തെന്നാണ് അങ്കിത ആരോപിച്ചത്. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി ദിസ്പുര്‍ പൊലീസ് സ്റ്റേഷനില്‍ കഴിഞ്ഞ ബുധനാഴ്ച അങ്കിത ദത്ത പരാതി നല്‍കിയിരുന്നു. പൊലീസിന് നല്‍കിയ പരാതിക്ക് പുറമേ മജിസ്ട്രേട്ടിന് മുന്നിലും അങ്കിത മൊഴി നല്‍കിയിട്ടുണ്ട്. 

Police Booked | 'സ്ത്രീത്വത്തെ അപമാനിച്ചു, ലൈംഗികചുവയുള്ള പരാമര്‍ശങ്ങള്‍ നടത്തി'; അസമിലെ വനിതാ നേതാവിന്റെ പരാതിയില്‍ യൂത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനെതിരെ കേസ്

അതിനിടെ അങ്കിതയുടെ ട്വീറ്റുകളുടെ അടിസ്ഥാനത്തില്‍ ദേശീയ വനിതാ കമീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ആറ് മാസമായി ശ്രീനിവാസും യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി ഇന്‍ചാര്‍ജ് വര്‍ധന്‍ യാദവും തന്നെ തുടര്‍ചയായി ഉപദ്രവിക്കുന്നുവെന്നാണ് അങ്കിതയുടെ പരാതി. 

ഇത് സംബന്ധിച്ച്  സംഘടനക്ക് പല തവണ പരാതി നല്‍കിയെങ്കിലും ഒരു അന്വേഷണ സമിതിയെപ്പോലും നിയോഗിച്ചില്ലെന്നും അവര്‍ ആരോപിച്ചു. ഇത് സംബന്ധിച്ചും നേതൃത്വത്തിന് പരാതി നല്‍കി. എന്നാല്‍ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് അങ്കിത ആരോപിക്കുന്നു.

Keywords: New Delhi, News, national, Congress, Politics, Youth Congress, Complaint, Case, Police booked, Youth Congress Chief Charged After Harassment Allegation By Colleague.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia