മകളെ വിവാഹം ചെയ്തുതരണമെന്ന് രണ്ടാനച്ഛന്‍; ആവശ്യം നിരാകരിച്ചപ്പോള്‍ ഭാര്യയേയും 3 പെണ്‍മക്കളേയും കൊന്നു, പ്രതി അറസ്റ്റില്‍

 


ചെന്നൈ: (www.kvartha.com 25.06.2016) മകളെ വിവാഹം കഴിച്ചുതരണമെന്ന ആവശ്യം നിരാകരിച്ച ഭാര്യയേയും ഭാര്യയുടെ ആദ്യ വിവാഹത്തിലുണ്ടായ മൂന്ന് പെണ്‍മക്കളേയും യുവാവ് കൊലപ്പെടുത്തി. കൃഷ്ണഗിരി ബര്‍ഗൂര്‍ സ്വദേശി ചിന്നരാജാണ് (35) ഭാര്യയേയും കുട്ടികളേയും കൊന്നത്. പ്രതിയെ പോലീസ് അറസ്റ്റുചെയ്തു.

പാണ്ടിയമ്മാള്‍, പവിത്ര(19), പരിമള(18), സ്‌നേഹ(16) എന്നിവരാണ് കൊലപ്പെട്ടത്. ചൊവ്വാഴ്ച റായ്‌പ്പേട്ട പോലീസ് സ്‌റ്റേഷനു സമീപത്തെ മുത്തു സ്ട്രീറ്റിലാണ് സംഭവം. കൊലപാതകത്തിനുശേഷം ഇയാള്‍ വ്യാഴാഴ്ചവരെ വീടിനുള്ളില്‍ തന്നെ കഴിഞ്ഞതായി പോലീസ് പറഞ്ഞു.

പാണ്ടിയമ്മാളിന്റെ മൂന്ന് പെണ്‍മക്കളിലൊരാളെ തനിക്ക് വിവാഹം ചെയ്തുതരണമെന്ന്
മകളെ വിവാഹം ചെയ്തുതരണമെന്ന് രണ്ടാനച്ഛന്‍; ആവശ്യം നിരാകരിച്ചപ്പോള്‍ ഭാര്യയേയും 3 പെണ്‍മക്കളേയും കൊന്നു, പ്രതി അറസ്റ്റില്‍
ചിന്നരാജ് നിരന്തരം ആവശ്യപ്പെട്ടിരുന്നു. മദ്യപിച്ച് വീട്ടിലെത്തുന്ന ഇയാള്‍  പലപ്പോഴും പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളോട് മോശമായി പെരുമാറാറുണ്ടെന്നും, ഇതിനെ തുടര്‍ന്നുണ്ടായ വഴക്കായിരിക്കാം കൊലപാതകത്തിന് കാരണമെന്നും പോലീസ് പറഞ്ഞു. ബര്‍ഗൂറിലെ ഒരു ബേക്കറി ജീവനക്കാരനാണ് ചിന്നരാജ.

Also Read:
കുട്ടി ഡ്രൈവര്‍മാര്‍ക്കെതിരെ പോലീസ് നടപടി ശക്തമാക്കി; വിദ്യാനഗറിലും രണ്ട് കുട്ടികള്‍ പിടിയില്‍

Keywords:  Chennai, Youth, Arrest, Police, Wife, Chinnaraj, Children, Marriage, Police Station, House, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia