Dislike Button | പുതിയ അപ്‌ഡേറ്റുമായി വീണ്ടും യൂട്യൂബ് മ്യൂസിക്; ഇനി ഡിസ് ലൈകില്ല

 




ന്യൂഡെല്‍ഹി: (www.kvartha.com) വീണ്ടും പുതിയ അപ്‌ഡേറ്റുമായി രംഗത്തെത്തിയിരിക്കുകയാണ് യൂട്യൂബ് മ്യൂസിക്. ഇതുവരെ ഉണ്ടായിരുന്ന ഡിസ് ലൈക് ബടണ്‍ ഇനി മുതല്‍ യൂട്യൂബ് മ്യൂസികില്‍ കാണില്ല. ഇനി മുതല്‍ പ്ലേ സ്‌ക്രീനിന്റെ മുകളില്‍ ഒരു പുതിയ ഓപ്ഷന്‍ ഉണ്ടാകും. ഒരു ഗാനം എവിടെ നിന്നാണ് പ്ലേ ചെയ്യുന്നതെന്ന് അറിയാന്‍ ഈ ഓപ്ഷന്‍ ഉപയോക്താക്കളെ സഹായിക്കുമെന്നാണ് റിപോര്‍ടുകള്‍ പറയുന്നത്.

Dislike Button | പുതിയ അപ്‌ഡേറ്റുമായി വീണ്ടും യൂട്യൂബ് മ്യൂസിക്; ഇനി ഡിസ് ലൈകില്ല


എന്നാല്‍ ഉപയോക്താക്കളുടെ ഇഷ്ടം പഠിക്കുന്നതിനും മികച്ച നിര്‍ദേശങ്ങളും പ്ലേലിസ്റ്റുകളും കൊണ്ടുവരുന്നതിനും ആവശ്യമായ ലൈക് ബടണ്‍ ഗൂഗിള്‍ നിലനിര്‍ത്തിയിട്ടുണ്ടെന്ന് റിപോര്‍ടുകള്‍ പറയുന്നു. ആര്‍ട് വര്‍കിന് തീം നല്‍കാത്തതും വെളുത്ത പശ്ചാത്തലം ലഭിക്കുന്നതുമായ പോസ് ആന്‍ഡ് പ്ലേ ബടണും പുതിയ അപ്‌ഡേറ്റിലുണ്ട്. 

Dislike Button | പുതിയ അപ്‌ഡേറ്റുമായി വീണ്ടും യൂട്യൂബ് മ്യൂസിക്; ഇനി ഡിസ് ലൈകില്ല


ഇനി നിങ്ങളുടെ പാട്ട് ഏത് ആല്‍ബത്തിലുള്ളതാണ്, പ്ലേലിസ്റ്റ് അല്ലെങ്കില്‍ ക്യൂവില്‍ ഉള്‍പെടുന്നു എന്നൊക്കെയറിയാന്‍ ഇനി എളുപ്പമാകും. ഡിസ്ലൈക് ബടണ്‍ നിലവിലില്ലാത്തതിനാല്‍ പാട്ടിന്റെ പേരും കലാകാരന്റെ വിശദാംശങ്ങളും ഇടതുവശത്തായി കാണാന്‍ കഴിയുമെന്നാണ് റിപോര്‍ട്. 

മുമ്പത്തെ അപ്ഡേറ്റിലാണ് യൂട്യൂബിന്റെ ആന്‍ഡ്രോയിഡ് പതിപ്പിന് ക്ലീനര്‍ ലുകിംഗ് ലേഔടുള്ള പ്ലേലിസ്റ്റ് ലഭിച്ചത്. നേരത്തെ ഉപയോക്താക്കള്‍ക്ക് അവരുടെ മിക്‌സഡ് ഫോര്‍ യൂ പ്ലേ ലിസ്റ്റ് കാണാനുള്ള എളുപ്പവഴി യൂട്യൂബ് മ്യൂസിക് അവതരിപ്പിച്ചിരുന്നു. മിക്‌സഡ് പ്ലേ ലിസ്റ്റിന്റെ വലതുകോണിലുള്ള മോര്‍ ബടണില്‍ ഇത് സംബന്ധിച്ച അപ്‌ഡേറ്റ് കാണാനാകും. ചില്‍, ഫോടസ്, വര്‍കൗട്, എനര്‍ജി മൂഡുകള്‍ എന്നിവയ്ക്കായുള്ള അവരുടെ മിക്‌സുകള്‍ ക്ലീന്‍ ഗ്രിഡ് രീതിയില്‍ ഇവിടെ കാണാന്‍ ഈ ഓപ്ഷന്‍ ഉപയോക്താക്കളെ സഹായിക്കും.

Keywords:  News,National,India,New Delhi,YouTube,Technology,Business,Finance, YouTube's fight against dislikes spreads to YouTube Music
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia