ഇസ്ലാമിക് റിസേര്‍ച്ച് ഫൗണ്ടേഷന്‍ നിരോധിച്ച തീരുമാനം വര്‍ഗീയപരം, സാധ്വി പ്രചിക്കും യുഎപിഎ ബാധകമല്ലേ? സാക്കീര്‍ നായിക്ക്

 


മുംബൈ: (www.kvartha.com 26.11.2016) തന്റെ സംഘടനയായ ഇസ്ലാമിക് റിസേര്‍ച്ച് ഫൗണ്ടേഷനെ അഞ്ച് വര്‍ഷത്തേയ്ക്ക് നിരോധിച്ച നടപടിക്കെതിരെ പ്രമുഖ പ്രഭാഷകനും പണ്ഡിതനുമായ സാക്കീര്‍ നായിക്ക്. മുസ്ലീങ്ങള്‍ക്കും സമാധാനത്തിനും ജനാധിപത്യത്തിനും ന്യായത്തിനും മേലുള്ള ആക്രമണമെന്നാണ് അദ്ദേഹമിതിനെ വിശേഷിപ്പിച്ചത്. കേന്ദ്രസര്‍ക്കാരിനെഴുതിയ കത്തിലാണ് സാക്കീര്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.

നോട്ട് പിന്‍ വലിക്കല്‍ മാധ്യമ ശ്രദ്ധയും പ്രതിഷേധവും വഴിതിരിച്ച് വിടാനുള്ള ശ്രമമാണെന്ന് അദ്ദേഹം കത്തില്‍ കുറ്റപ്പെടുത്തി. വര്‍ഗീയ വിദ്വേഷ പ്രസംഗം നടത്തുന്ന ബിജെപി എം.പി ആദിത്യനാഥിനും വലതുപക്ഷ സംഘടന നേതാവായ സാധ്വി പ്രചിക്കും യുഎപിഎ നിയമം ബാധകമല്ലെന്നും അദ്ദേഹം പറഞ്ഞു.

ഇതെനിക്കെതിരായ ആക്രമണമാണെന്ന് ഞാന്‍ കരുതുന്ന. ഞാന്‍ പ്രതിനിധീകരിക്കുന്ന ഇന്ത്യന്‍ മുസ്ലീമിനെതിരെയുള്ള ആക്രമണമാണിത്. സമാധാനത്തിനും ജനാധിപത്യത്തിനും ന്യായത്തിനും മേലുള്ള ആക്രമണമാണിത്. ഈ നിരോധനത്തിനെതിരെ ഏതൊക്കെ നിയമ മാര്‍ഗം സ്വീകരിക്കാന്‍ പറ്റുമോ അതെല്ലാം ഞാന്‍ സ്വീകരിക്കുമെന്നും അദ്ദേഹം കത്തിലൂടെ പറയുന്നു.

SUMMARY: Islamic preacher and televangelist Zakir Naik today issued an open letter to India in which he has termed the five-year ban on his Islamic Research Foundation (IRF) as an attack on "Muslims, peace, democracy and justice".

ഇസ്ലാമിക് റിസേര്‍ച്ച് ഫൗണ്ടേഷന്‍ നിരോധിച്ച തീരുമാനം വര്‍ഗീയപരം, സാധ്വി പ്രചിക്കും യുഎപിഎ ബാധകമല്ലേ? സാക്കീര്‍ നായിക്ക്


Keywords: National, Zakir Naik, Islamic preacher and televangelist
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia