Uniform Row | പ്രത്യേക ഡ്രസ് കോഡ് ഏര്‍പ്പെടുത്തുന്നത് വിവേചനമാണെന്ന് വിമര്‍ശനം; ഒടുവില്‍ വെജിറ്റേറിയന്‍ ഭക്ഷണം വിതരണം ചെയ്യുന്ന പാര്‍ട്ണര്‍മാര്‍ക്കായി അവതരിപ്പിച്ച പച്ച വസ്ത്രം പിന്‍വലിച്ച് സൊമാറ്റോ; ഇനി ചുവപ്പുമാത്രം!
Mar 20, 2024, 13:44 IST
ന്യൂഡെല്‍ഹി: (KVARTHA) കഴിഞ്ഞദിവസമാണ് ഫുഡ് ഡെലിവറി കംപനിയായ സൊമാറ്റോ വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്നവര്‍ക്ക് ഫുഡ് ഡെലിവറി ചെയ്യുന്ന പാര്‍ട്ണര്‍മാര്‍ക്കായി പച്ച നിറത്തിലുള്ള ഡ്രസ് കോഡ് അവതരിപ്പിച്ചത്. ഇതിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്.
വെജിറ്റേറിയന്‍ ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് പാര്‍ട്ണര്‍മാര്‍ക്ക് പ്രത്യേക ഡ്രസ് കോഡ് ഏര്‍പ്പെടുത്തുന്നത് വിവേചനമാണെന്ന തരത്തിലുള്ള വിമര്‍ശനമാണ് പ്രധാനമായും ഉയര്‍ന്നത്. ഇതോടെ ഡ്രസ് കോട് മാറ്റി പഴയതുപോലെ എല്ലാവര്‍ക്കും ചുവപ്പ് ഡ്രസ് കോഡ് തന്നെ ആക്കി ഉത്തരവിറക്കിയിരിക്കയാണ് സൊമാറ്റോ. സിഇഒ ദീപിന്ദര്‍ ഗോയല്‍ എക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
നിലവില്‍ ഫുഡ് ഡെലിവറി പാര്‍ട്ണര്‍മാരെല്ലാം ചുവന്ന വസ്ത്രം ധരിച്ചാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. ഉത്സവ ദിവസങ്ങളിലും ആചാരപരമായി പ്രാധാന്യമുള്ള മറ്റ് ദിവസങ്ങളിലും നോണ്‍ വെജ് ആണ് വിതരണം ചെയ്യുന്നത് എന്ന് ചിലപ്പോഴെങ്കിലും തെറ്റിദ്ധരിച്ച് റെസിഡന്റ്സ് അസോസിയേഷനുകളും മറ്റും പാര്‍ട്ണര്‍മാരെ തടയുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്.
ഇത് ഒഴിവാക്കാന്‍ വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്നവര്‍ക്ക് ഫുഡ് ഡെലിവറി ചെയ്യുന്ന പാര്‍ട്ണര്‍മാര്‍ക്കായി പച്ച നിറത്തിലുള്ള ഡ്രസ് കോഡ് അവതരിപ്പിക്കാന്‍ തീരുമാനിച്ചുവെന്നായിരുന്നു കഴിഞ്ഞദിവസം കംപനി അറിയിച്ചത്. ഇത് വിവാദമായതോടെയാണ് പഴയ ഡ്രസ് കോഡ് തന്നെ പിന്തുടരുമെന്ന പ്രഖ്യാപനവുമായി കംപനി വീണ്ടും രംഗത്തെത്തിയത്.

അതേസമയം പ്യുവര്‍ വെജ് ഫ് ളീറ്റ് തുടരുമെന്നും സിഇഒ ദീപിന്ദര്‍ ഗോയല്‍ അറിയിച്ചു. പ്യുവര്‍ വെജ് ഓപ്ഷന്‍ തിരഞ്ഞെടുത്തവര്‍ക്ക് വെജ് ഒണ്‍ലി ഫ് ളീറ്റ് ആണ് ഭക്ഷണം വിതരണം ചെയ്യുന്നത് എന്ന് ആപ് വഴി ഉറപ്പിക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: Zomato Does Away With Green Uniform For Pure Veg Fleet Amid Row, CEO Says 'Will Roll The Service Back If, New Delhi, News, Zomato, Controversy, Row, Green Uniform, Pure Veg Fleet, Social Media, National News.Update on our pure veg fleet —
— Deepinder Goyal (@deepigoyal) March 20, 2024
While we are going to continue to have a fleet for vegetarians, we have decided to remove the on-ground segregation of this fleet on the ground using the colour green. All our riders — both our regular fleet, and our fleet for vegetarians, will…
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.