ഒളിച്ചോടി വിവാഹം കഴിച്ചതിലുള്ള വൈരാഗ്യത്തില്‍ സഹോദരിയുടെ ഭര്‍തൃപിതാവിനെ കുത്തിക്കൊലപ്പെടുത്തി യുവാവിന്റെ പ്രതികാരം
May 23, 2021, 16:22 IST
രാജ്കോട്ട്: (www.kvartha.com 23.05.2021) ഒളിച്ചോടി വിവാഹം കഴിച്ചതിലുള്ള വൈരാഗ്യത്തില്‍ സഹോദരിയുടെ ഭര്‍തൃപിതാവിനെ കുത്തിക്കൊലപ്പെടുത്തി യുവാവിന്റെ പ്രതികാരം. ഗുജറാത്തിലെ മോര്‍ബി ജില്ലയില്‍ വെള്ളിയാഴ്ചയാണ് സംഭവം.
ഉപ്പ് നിര്‍മാണ തൊഴിലാളിയായ ഭാരത് വഗേല എന്ന 52 കാരനാണ് മരിച്ചത്. ഒന്നരമാസം മുമ്പ് വഗേലയുടെ മകന് പ്രതിയുടെ സഹോദരിയോടൊപ്പം ഒളിച്ചോടി വിവാഹം കഴിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തെ തുടര്‍ന്നാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു.
വഗേലയുടെ മകന് ഹരേഷും ജിഗ്നാസ എന്ന യുവതിയും തമ്മില്‍ പ്രണയത്തിലായിരുന്നു. വിവാഹ അഭ്യര്‍ഥനയുമായി ഇരു കുടുംബങ്ങളെയും സമീപിച്ചിരുന്നെങ്കിലും സമ്മതം നല്‍കിയിരുന്നില്ല. തുടര്‍ന്ന് ഒന്നരമാസം മുമ്പ് ഹരേഷും ജിഗ്നാസയും ഒളിച്ചോടി വിവാഹം കഴിക്കുകയായിരുന്നു. തുടര്‍ന്ന് ഹരേഷിനോടും പിതാവ് വഗേലയോടും ജിഗ്നാസയുടെ സഹോദരന് ദിനു മാഹല്യക്ക് വൈരാഗ്യം തോന്നുകയായിരുന്നു.
വെള്ളിയാഴ്ച വഗേലയും ഭാര്യ ഭാനുവും സമീപ ഗ്രാമത്തില്‍ താമസിക്കുന്ന അമ്മയെ കണ്ടു മടങ്ങുന്നതിനിടെ ദിനു തടഞ്ഞുനിര്‍ത്തി കുത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംഭവത്തില്‍ ദിനുവിനെ പൊലീസ് ശനിയാഴ്ച കസ്റ്റഡിയിലെടുത്തു.
Keywords: Man Found dead, Gujarat, News, Local News, Killed, Accused, Custody, Police, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.